
കക്കയങ്ങാടുള്ള അബ്ദുള്‍ റസാഖിന്റെ റബ്ബര്‍ തോട്ടത്തില്‍ രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാടുവെട്ടുന്ന യന്ത്രമുപയോഗിച്ച് പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോബ് പൊട്ടിത്തെറിക്കുകയായിരുന്നു. കവറില്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ ബോംബാണ് പൊട്ടിയത്. റസാഖിന്റെ മക്കളും സഹായിയും ഈ സമയം പറമ്പിലുണ്ടായിരുന്നു. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ റസാഖിനെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനത്തില്‍ കണ്ണിനും ചെവിക്കും ഗുരുതര പരിക്കുണ്ട്. കുപ്പിച്ചീളുകള്‍ ശരീരമാസകലം തറച്ചുകയറിയ നിലയിലാണ്. എറണാകുളത്ത് ജോലിക്കാരനായ റസാഖ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.സ്ഫോടനമുണ്ടായ സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും തെരച്ചില്‍ നടത്തി.കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്താനായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam