ബോംബെ എന്ന് എഴുതിയതില്‍ അക്ഷരതെറ്റ്; പരിഭ്രാന്തിയിലായി ഉദ്യോഗസ്ഥരും യാത്രക്കാരും

By Web DeskFirst Published Apr 7, 2018, 11:35 AM IST
Highlights
  • ബോംബെ എന്ന് എഴുതിയതില്‍ അക്ഷരതെറ്റ്
  • ബോംബെ എഴുതിയപ്പോൾ ബോംബായി
  • പുലിവാലു പിടിച്ച് യാത്രക്കാരി

ദില്ലി: ലഗേജിന് പുറത്ത് എഴുതിയ സ്ഥലപേരിലെ അക്ഷരപ്പിഴവ് മൂലം പുലിവാലു പിടിച്ച് യാത്രക്കാരി. ബുധനാഴ്ച രാവിലെ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ ദേശീയ വിമാനത്താവളത്തിലാണ് സംഭവം. 65 കാരിയായ വെങ്കട ലക്ഷ്മി എന്ന സ്ത്രീയുടെ ബാഗ് കണ്ട് ജീവനക്കാരും യാത്രക്കാരും ശരിക്കും  ഞെട്ടിവിറച്ചു. ബോംബ് ടു ബ്രിസ്ബെയ്ൻ എന്നായിരുന്നു ആ ബാഗിന് പുറത്ത് എഴുതിയിരുന്നത്. 

ഇതോടെ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് സംഘം വിമാനത്താവളത്തിലെത്തി. ബോംബെ എന്ന് എഴുതിയപ്പോള്‍ സംഭവിച്ച കൈപിഴവാണ്  പരിഭ്രാന്തിക്ക് ഇടയാക്കിയത്. ബോംബെ എന്ന് ഇംഗ്ലീഷിൽ എഴുതിയപ്പോൾ സ്ഥലം തികയാതെ വന്നപ്പോള്‍ പേരു വെട്ടിച്ചിരുക്കി ബോംബ് എന്ന് എഴുതുകയായിരുന്നു. അതോടെ ബോംബെ, ബോംബായി മാറി. ഇതിനടിയിൽ മുംബൈ എന്നും എഴുതിയിട്ടുമുണ്ടായിരുന്നു.  

പത്തുവർഷമായി ഓസ്ട്രേലിയയിൽ താമസിക്കുന്ന മകൾ ദേവി ജ്യോതിരാജിക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ജന്മദിനം ആഘോഷിക്കുന്നതിനുവേണ്ടിയായിരുന്നു വെങ്കട ലക്ഷ്മിയുടെ യാത്ര. തനിച്ചുള്ള ആദ്യയാത്രയുടെ പരിഭ്രാന്തിയെ തുടര്‍ന്നാണ് ലക്ഷ്മി ബോംബെയ്ക്ക് എന്നതിന് പകരം ബോംബ് എന്നെഴുതിയതിപോയത്. എന്നാല്‍ ഇൗ പ്രശ്നങ്ങളൊക്കെ ഉണ്ടായശേഷമാണ് അക്ഷരപിശക് ഇവര്‍ക്ക് മനസിലായത് എന്നതാണ് കൗതുകം. എന്തിനാണ് ബാഗില്‍ ബോംബ് എന്നെഴുതിയിരുക്കുന്നതെന്നും എന്താണ് അതിനുളളില്‍ ഉള്ളിലെന്നും പൊലീസ് പല ആവർത്തി ചോദിച്ചെന്നും വെങ്കട ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. 

click me!