ഗോസംരക്ഷകര്‍ ഫ്രഞ്ചുകാരെ ചിരിപ്പിക്കുന്നു

By Web DeskFirst Published Jul 21, 2017, 6:39 PM IST
Highlights

ബീഫ് നിരോധനവും ആള്‍ക്കൂട്ട കൊലപാതകങ്ങളും ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും ചര്‍ച്ചയാവുന്നു. ബീഫിന്‍റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളെ പരിഹസിക്കുന്ന ചിത്രകഥ ഫ്രാന്‍സില്‍ പുറത്തിറങ്ങി. 30 പേജുള്ള ചിത്രകഥയില്‍ ഗോസംരക്ഷകര്‍ നടപ്പാക്കുന്ന കൊലപാതകങ്ങളെയാണ് കണക്കിന് പരിഹസിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍ട്ടൂണും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രകഥ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം വ്യക്തം.  ചിത്രകഥ ഫ്രാന്‍സില്‍ ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.


എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വില്യം ഡെ തെമാറിസാണ് പുസ്തകത്തിന്‍റെ രചയിതാവ്. ഹിന്ദു രാഷ്ട്രം ലക്ഷ്യമിടുന്ന ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. ഗോസംരക്ഷകനായ വിജയ്കാന്ത് ചൗഹാനെ പരിചയപ്പെട്ടതാണ് വില്യം ഡെ തെമാറിസിനെ പുസ്തകമിറക്കാന്‍ പ്രേരിപ്പിച്ചത്. ഇതിനു ശേഷം ഇന്ത്യയെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ മാറിയെന്നാണ് രചയിതാവ് അഭിപ്രായപ്പെട്ടത്.
 

click me!