ചിമ്പാന്‍സിയുടെ ആക്രമണത്തില്‍ മുഖംനഷ്ടപ്പെട്ട കുട്ടിക്ക് പുതിയ മുഖം

By Web DeskFirst Published Nov 27, 2016, 9:53 AM IST
Highlights

കോംഗോക്കാരനായ ദുനിയ സിബോമാന മൂന്നു വര്‍ഷം മുമ്പാണ് ചിമ്പാന്‍സിയുടെ ആക്രമണത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന നാലു വയസുകാരന്‍ സഹോദരനും ബന്ധുവായ ഒരു കുട്ടിയും ചിമ്പാന്‍സിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ടെങ്കിലും ദുനിയയുടെ മുഖം പൂര്‍ണമായി തകന്നു. ചുണ്ടുകള്‍ കീറിപ്പോയി. കവിളുകള്‍ തകര്‍ന്നു. മസിലുകള്‍ക്ക് പരിക്കേറ്റതിനാല്‍ ഭക്ഷണം കഴിക്കാനും സംസാരിക്കാനുംബുദ്ധിമുട്ടി.

ബാല്യത്തിലെ അമ്മ മരിച്ച് അച്ഛന്‍റെ സംരക്ഷണയില്‍ കഴിഞ്ഞ സിബോമാനയെ ഒരു വര്‍ഷം മുമ്പ് ബ്രൂക്ലിനിലെ ഒരു കുടുംബം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുവന്നതോടെയാണ് ജീവിതത്തിന്‍റെ ഗതി മാറുന്നത്.നവംബറില്‍ സ്‌മൈല്‍ റെസ്‌ക്യൂ ഫണ്ട് ഫോര്‍ കിഡ്‌സ് എന്ന സന്നദ്ധ സംഘടനയാണ് ഇതിന് നേതൃത്വം നല്‍കിയത്.

ആത്മവിശ്വാസം നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞ കുട്ടി ഇപ്പോള്‍ ഏറെ മിടുക്കനാണെന്ന് ഡോക്ടറ്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കോംഗോയിലെ ഫോണോ ഇന്റര്‍നെറ്റോ ലഭ്യമല്ലാത്ത ഒരു പ്രദേശത്താണ് അവന്റെ അച്ഛനുള്ളത്. റെക്കോര്‍ഡ് വീഡിയോകളിലൂടെ അച്ഛനുമായി വിശേഷങ്ങള്‍ പങ്ക് വച്ച് പുതിയ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ് കുട്ടി.

 

click me!