ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; ആവശ്യമില്ലെന്ന് നഗരസഭ

Published : Aug 19, 2016, 04:56 AM ISTUpdated : Oct 04, 2018, 06:00 PM IST
ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; ആവശ്യമില്ലെന്ന് നഗരസഭ

Synopsis

മലപോലെ കുന്നു കൂടി കിടക്കുന്ന മാലിന്യം കടമ്പ്രയാറിലേക്കും പരിസരങ്ങളിലേക്കും ഒഴുകി ഒലിക്കുകയാണ്. കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യം നിക്ഷേപിക്കുന്നത് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലാണ്. പക്ഷേ, ഇത് പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭയ്‌ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സൊന്നുമില്ല. രേഖകള്‍ പ്രകാരം 2010 ഏപ്രില്‍ 30 വരെയെ ബ്രഹ്മപുരത്ത് മാലിന്യം നിക്ഷേപിക്കാന്‍ കൊച്ചി നഗരസഭക്ക് അനുമതിയുള്ളൂ. മാനദണ്ഡള്‍ പാലിക്കാത്തതിനാലാണ് ലൈസന്‍സ് പുതുക്കി നല്‍കാത്തതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.

കൊച്ചിയിലെ മാലിന്യസംസ്കരണത്തിന് സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്നും ട്രൈബ്യൂണല്‍ നഗരസസഭയ്‌ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രഹ്മപുരത്തേത് താല്‍കാലിക പ്ലാന്റ് മാത്രമായതുകൊണ്ട് മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലെന്നാണ് നഗരസഭയുടെ വാദം. മാനദണ്ഡങ്ങള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കാന്‍ ട്രിബ്യൂണല്‍ നിയമിച്ച ഏകാംഗ കമ്മീഷന്‍ അടുത്ത മാസം പ്ലാന്‍റ് സന്ദര്‍ശിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'
മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി