ടീച്ചറെ സ്വാധീനിച്ച് ഉപ്പുമാവ് നേടിയതിനേക്കുറിച്ചും ഇനി ബ്രേക്കിംഗ് ന്യൂസുകള്‍ ഉണ്ടാകാം: വി.ടി.ബലറാം

Published : Feb 10, 2018, 03:16 PM ISTUpdated : Oct 04, 2018, 11:19 PM IST
ടീച്ചറെ സ്വാധീനിച്ച് ഉപ്പുമാവ് നേടിയതിനേക്കുറിച്ചും ഇനി ബ്രേക്കിംഗ് ന്യൂസുകള്‍ ഉണ്ടാകാം: വി.ടി.ബലറാം

Synopsis

തിരുവനന്തപുരം:  കൈരളി ചാനലില്‍ വാര്‍ത്തക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബലറാം എംഎല്‍എ. തൃശൂര്‍ ലോ കോളേജില്‍ 2005 - 2008 ബാച്ചിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ.എസ്.യു നേതാവായിരുന്ന വി.ടി.ബലറാം ഇന്റേര്‍ണല്‍ മാര്‍ക്ക് തിരുത്തിയതായി കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

എല്‍എല്‍ബി അഞ്ചാം സെമസ്റ്ററിലെ ഡ്രാഫ്റ്റിങ്ങ്, പ്ലീഡിങ്ങ് ആന്റ് കണ്‍വെയന്‍സിംഗ് എന്ന പരീക്ഷയ്ക്ക് വി.ടി.ബലറാമിന് ലഭിച്ചത് 45 മാര്‍ക്കാണ്. ഇന്‍േണല്‍ എക്‌സാമായി കണക്കാക്കുന്ന ഈ പരീക്ഷ പാസാകാന്‍ 50 മാര്‍ക്ക് വേണം. എന്നാല്‍ പാസാകാനുള്ള മാര്‍ക്ക് ലഭിക്കാതിരുന്ന വി.ടി.ബലറാം അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ.രാജശേഖരന്‍ നായരുടെ സഹായത്തോടെ മാര്‍ക്ക് തിരുത്തുകയും 75 ആക്കുകയും ചെയ്തു എന്നായിരുന്നു കൈരളി ചാനലിന്റെ വാര്‍ത്ത. ഈ വാര്‍ത്തയെ കളിയാക്കി കൊണ്ടാണ് വി.ടി.ബലറാം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

സംസ്ഥാനതലത്തിലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് വാങ്ങി ഒരു സര്‍ക്കാര്‍ ലോ കോളേജില്‍ പ്രവേശനം നേടി കൃത്യസമയത്ത് തന്നെ വിജയകരമായി പഠനം പൂര്‍ത്തീകരിച്ച് ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയുടെ പത്ത് വര്‍ഷം മുന്‍പത്തെ ഒരു ഇന്റേണല്‍ പരീക്ഷ പേപ്പറിന്റെ മാര്‍ക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ് ന്യൂസുമായി കൈരളി വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇനി ഒരുപക്ഷേ ഇനി വി.ടി. ബല്‍റാം അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും ...രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കും ! എന്നും വാര്‍ത്തയെ വി.ടി.ബലറാം കളിയാക്കുന്നു. 

എല്‍എല്‍ബിക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുന്‍പ് സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെക്കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ടെന്നും വി.ടി.ബലറാം എഴുതുന്നു.


വി.ടി.ബലറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 


സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ, വിദ്യാര്‍ത്ഥി പീഡനങ്ങള്‍ തുടര്‍ക്കഥയാക്കിയ, ദലിത് അധിക്ഷേപങ്ങള്‍ ശീലമാക്കിയ, പാചക റാണിയുടെ സ്വാശ്രയ ലോകോളേജില്‍ നിന്ന് ക്ലാസില്‍പ്പോലും പോകാതെ എല്‍എല്‍ബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ് സംസ്ഥാനതലത്തിലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് വാങ്ങി ഒരു സര്‍ക്കാര്‍ ലോ കോളേജില്‍ പ്രവേശനം നേടി കൃത്യസമയത്ത് തന്നെ വിജയകരമായി പഠനം പൂര്‍ത്തീകരിച്ച് ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയുടെ പത്ത് വര്‍ഷം മുന്‍പത്തെ ഒരു ഇന്റേണല്‍ പരീക്ഷ പേപ്പറിന്റെ മാര്‍ക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ് ന്യൂസുമായി കോലാഹലമുയര്‍ത്തുന്നത്. 

എനിക്കിക്കാര്യത്തില്‍ പറയാനുള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേവിഷയം സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയ വേളയില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എല്‍എല്‍ബിക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുന്‍പ് സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെക്കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ട്. 

പ്രൊഫഷണല്‍ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവര്‍ക്കറിയാം, ഇന്റേണല്‍ അസസ്‌മെന്റുമായി ബന്ധപ്പെട്ട് അധ്യാപകര്‍ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നോക്കുന്നതും അതിന്മേല്‍ പരാതി ഉയരുമ്പോള്‍ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സര്‍വ്വസാധാരണമാണെന്നത്.

ഒരുപക്ഷേ ഇനി വി.ടി. ബല്‍റാം അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും ...രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കും !

ഒരു പാഴ്ജനതയുടെ ജീര്‍ണ്ണാവിഷ്‌ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ചാനലിനേക്കുറിച്ചും ഇങ്ങനെയൊരു വാര്‍ത്തക്ക് അവര്‍ നല്‍കുന്ന ഈ തലക്കെട്ടിനേക്കുറിച്ചും കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി