ബ്രണ്ണന്‍ കോളേജ് മാഗസിനില്‍ നിന്ന് വിവാദ പേജുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

Published : Jun 14, 2017, 03:36 PM ISTUpdated : Oct 05, 2018, 02:27 AM IST
ബ്രണ്ണന്‍ കോളേജ് മാഗസിനില്‍ നിന്ന് വിവാദ പേജുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

Synopsis

കണ്ണൂര്‍: ദേശീയ ഗാനത്തെയും ദേശീയ പതാകയെയും അപമാനിച്ചുവെന്ന പേരില്‍ വിവാദമായ, തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ കോളേജ് യൂണിയന്‍ മാഗസിനിലെ വിവാദ പേജുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. എസ്. എഫ്.ഐ നയിക്കുന്ന യൂണിയൻ പുറത്തിറക്കിയ പെല്ലെറ്റ് എന്ന മാഗസിനിലെ പേജുകള്‍ പിന്‍വലിച്ച ശേഷം വിതരണം ചെയ്യും. മാഗസിനിലെ ഹൈക്കുകവിതയ്‌ക്ക് ചിത്രീകരണമായി ദേശീയപാതകയ്ക്കും തിയേറ്ററിനും ഒപ്പം ലൈംഗികത ഉള്‍പ്പെട്ട ചിത്രം നല്‍കിയതാണ് വലിയ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. എന്നാല്‍ ഇത് പിന്‍വലിക്കില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നെങ്കിലും സമ്മര്‍ദങ്ങളെത്തുടര്‍ന്ന് രണ്ടാമത് വീണ്ടും ചേര്‍ന്ന കൗണ്‍സിലാണ് ഇത് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോറിക്ഷയുടെ മുൻവശം തകർന്നു, ഡ്രൈവറുടെ നില ഗുരുതരം
കേരളത്തിലെ തെരഞ്ഞെടുപ്പ്, സിപിഎം പിബിയുടെ വിലയിരുത്തൽ 'എൽഡിഎഫ് 3.0 ഉറപ്പ്', പാർലമെന്‍റിനെ ആർഎസ്എസ് അക്രമികളുടെ ആൾക്കൂട്ടം അക്കാനാണ് സീറ്റ് വർധന'