ബ്രെക്സിറ്റ്; യൂറോപ്യന്‍ യൂണിയൻ ഉച്ചകോടി ഇന്ന് നടക്കും

Published : Nov 25, 2018, 06:46 AM ISTUpdated : Nov 25, 2018, 06:47 AM IST
ബ്രെക്സിറ്റ്; യൂറോപ്യന്‍ യൂണിയൻ ഉച്ചകോടി ഇന്ന് നടക്കും

Synopsis

ബെൽജിയത്തിലെ ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ 27 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. കരാറും രാഷ്ട്രീയ ഉടമ്പടിയും ഇന്ന് വോട്ടിനിട്ട് പാസ്സാക്കും. 

ബെൽജിയം: ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ന് നടക്കും. ബെൽജിയത്തിലെ ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ 27 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. കരാറും രാഷ്ട്രീയ ഉടമ്പടിയും ഇന്ന് വോട്ടിനിട്ട് പാസ്സാക്കും. യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങൾ ഈ കരാർ അം​ഗീകരിക്കേണ്ടതുണ്ട്. 

കരാർ സമ്മതിച്ചതിന് ശേഷം ബ്രിട്ടനുമായുള്ള ബന്ധം എങ്ങനെയാണെന്ന കരട് രാഷ്ട്രീയ ഉടമ്പടി യൂറോപ്യൻ യൂണിയനിലെ മറ്റ് അം​ഗരാജ്യങ്ങളുമായി പങ്ക് വച്ചതായി യൂറോപ്യന്‌ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് ശനിയാഴ്ച പറഞ്ഞിരുന്നു. യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ ഒപ്പുവച്ച വിടുതൽ കരാർ, ബ്രെക്സിറ്റാനന്തര കരട് രാഷ്ട്രീയ ഉടമ്പടി എന്നിവയിലും വോട്ടെടുപ്പ് നടക്കും.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സാമ്പത്തിക പ്രതിസന്ധിയും അമേരിക്കൻ സമ്മർദ്ദവും രൂക്ഷം, 2010 തടവുകാരെ മോചിപ്പിക്കാൻ ക്യൂബ
ഹോർമുസ് പ്രതിസന്ധിയിൽ ഇന്ത്യയുടെ ചടുല നീക്കം, റഷ്യയുമായി കൈകോർത്ത് ഊർജ്ജ പ്രതിസന്ധി മറികടക്കാൻ നീക്കം; എണ്ണ കാര്യത്തിലടക്കം ചർച്ച നടത്തി മോദി