ജഡ്ജി ബ്രിജ്ഗോപാൽ ലോയയുടെ ദുരൂഹ  മരണം; ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

Published : Jan 12, 2018, 01:29 AM ISTUpdated : Oct 04, 2018, 07:48 PM IST
ജഡ്ജി ബ്രിജ്ഗോപാൽ ലോയയുടെ ദുരൂഹ  മരണം; ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

Synopsis

ദില്ലി:  സൊറാബുദ്ദീൻ ഷേക് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജി ബ്രിജ്ഗോപാൽ ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ പ്രതിയായിരുന്ന കേസിൽ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

2014 ഡിസംബര്‍ 1നായിരുന്നു സംഭവം. ജഡ്ജിയുടെ മരണത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ കുടുംബത്തിന് സംശയങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ.പി.ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതെടാപ്പം അഭിഭാഷകരുടെ സംഘടകളും ഹര്‍ജി നൽകി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അജ്ഞാതനായ കലാകാരൻ 'ബാൻസ്കി'യെ തിരിച്ചറിഞ്ഞു, വ‍ർഷങ്ങൾ നീണ്ട അന്വേഷണം
സിപിഎമ്മിൻ്റെ ബ്രഹ്മഗിരി സൊസൈറ്റി നിക്ഷേപ തട്ടിപ്പ്: പാർട്ടി പതാകയും പെട്രോളുമായി നിക്ഷേപകൻ്റെ ആത്മഹത്യാ ഭീഷണി