ബെംഗളൂരു:കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ രാജിവച്ചു. വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തിനൊടുവിലാണ് യെദ്യൂരപ്പ രാജിപ്രഖ്യാപിച്ചത്.
യെദ്യൂരപ്പയുടെ പ്രസംഗത്തില്‍ നിന്നും
അവസാനശ്വാസം വരെ കര്‍ണാടകയിലെ കര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കും 104 ബിജെപി എംഎല്‍എമാരെ ജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി മോദിയും അമിത്ഷായും തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടു, താന്‍ അത് സ്വീകരിച്ചു ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും താന്‍ തിരിച്ചറിഞ്ഞു കോണ്‍ഗ്രസിലും ജെഡിഎസിലുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു ജനവിധി കോണ്‍ഗ്രസും ജെഡിഎസും അട്ടിമറിച്ചു ആരോപണപ്രത്യാരോപണങ്ങളില്‍ ജനങ്ങള്‍ നിരാശരാണ് ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി അതിനാലാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയത് കഴിഞ്ഞ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല അനവധി കര്‍ഷകര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്തു ഇവര്‍ക്കായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല എനിക്ക് സര്‍ക്കാരിനെ സേവിക്കണം, എനിക്ക് ജനങ്ങളെ സേവിക്കണം കര്‍ഷകര്‍ക്കായി ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം യാത്ര ചെയ്തു. ഒരു ലക്ഷം വരെയുള്ള കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ താന്‍ ആഗ്രഹിച്ചു കര്‍ണാടകയിലെ പിന്നോക്കകാരെ ഉയര്‍ത്തി കൊണ്ടുവരിക എന്നത് മോദിയുടെ ആഗ്രഹമായിരുന്നു മോദിയുടെ ഒരു ജനക്ഷേമപദ്ധതിയും കോണ്‍ഗ്രസ് നടപ്പാക്കിയില്ല ജനങ്ങളുടെ മുഖത്ത് വേദനയാണ് കാണാനായത്. അവരുടെ ഭാഗത്തുനിന്നുണ്ടായ സ്‌നേഹവും പരിഗണനയും മറക്കാനാവില്ല. ജനം 104 സീറ്റുകള്‍ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചു. കോണ്‍ഗ്രസിനോ ജെഡിഎസിനോ ആയിരുന്നില്ല ഭൂരിപക്ഷം.
Subscribe to get breaking news alertsSubscribe ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam