സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസി

Published : Feb 08, 2018, 02:24 PM ISTUpdated : Oct 04, 2018, 05:19 PM IST
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസി

Synopsis

സുഫാബുരി: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ബുദ്ധസന്യാസിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തായ്‌ലന്‍ഡിലെ  സുഫാബുരിയിലാണ് സംഭവം നടന്നത്. കാഷായ വസ്ത്രധാരിയായ സന്യാസി ഒരു വീടിന് പുറത്ത് ഉണക്കാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് സഞ്ചിയിലാക്കുന്നതാണ് സിസിടിവിയില്‍ പതിഞ്ഞത്. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദ്യശങ്ങളാണ് വൈറലായത്. അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച ശേഷം ഇയാള്‍ പുറത്തേക്ക് പോകുന്നതായാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

49 കാരനായ തീരഫാപ് വൊരാഡിലോക് എന്ന സന്യാസിയാണ് അടിവസ്ത്രം മോഷ്ടിച്ച് കുടുങ്ങിയത്. വീടിന് പുറത്ത് ഉണക്കാനിട്ട ഭാര്യയുടേയും മകളുടേയും അടിവസ്ത്രങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ഗൃഹനാഥനായ കിട്ടിസാക് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്.

അടിവസ്ത്രം മോഷ്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തെ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കി. സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെയാണ് മഠാധിപതി സന്യാസിക്കെതിരെ നടപടിയെടുത്തത്. ക്ഷേത്രത്തിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നാണ് മഠം കണ്ടെത്തിയത്. താന്‍ ഈയടുത്ത് കഴിച്ച മരുന്നാണ് തന്നെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചതെന്നാണ് സന്യാസി പൊലീസിനോട് പറഞ്ഞത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും', പുടിനുമായി ഫോണിൽ സംസാരിച്ചെന്ന് ട്രംപ്; ഫലപ്രദമായ ചർച്ചയെന്ന് റഷ്യ
ഉന്നാവ് ബലാത്സംഗ കേസ്; ജന്തർമന്തറിൽ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു, സിബിഐ ഉദ്യോഗസ്ഥ‍ക്കെതിരെ പരാതി