പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം നാളെ തുടങ്ങും

Published : Jan 28, 2018, 04:16 PM ISTUpdated : Oct 05, 2018, 01:19 AM IST
പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം നാളെ തുടങ്ങും

Synopsis

ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. രാംനാഥ് കോവിന്ദിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്.  പ്രതിപക്ഷ പാര്‍ടികളുടെ സഹകരണം തേടി സര്‍ക്കാരും സ്പീക്കറും സര്‍വ്വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് പൊതുബജറ്റ്.

നാളെ ആരംഭിച്ച് ഫെബ്രവരി ഒന്‍പത് വരെയും മാര്‍ച്ച് അഞ്ച് മുതൽ എപ്രിൽ ആറുവരേയും രണ്ടുഘട്ടമായാണ് ഇത്തവണത്തെ ബജറ്റ് സമ്മേളനം ചേരുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ധനമന്ത്രി അരുണ‍് ജയ്റ്റ്ലി അവതിപ്പിക്കുന്ന ബജറ്റിലാണ് എല്ലാവരുടെയും പ്രതീക്ഷ. 

നോട്ട് നിരോധനവും ജി.എസ്.ടിയും ഉണ്ടാക്കിയ പ്രതിസന്ധികൾ മറികടക്കുക സര്‍ക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. എണ്ണവില കുതിച്ചുയരുന്നത് നിയന്ത്രിക്കാനും, വിലക്കയറ്റം നേരിടാനും സര്‍ക്കാര്‍ എന്തൊക്കെ പ്രഖ്യാപനങ്ങൾ നടത്തും എന്നതും പ്രധാനപ്പെട്ടതാണ്. ഒപ്പം നികുതികളിലെ മാറ്റവും ബജറ്റിൽ പ്രതീക്ഷിക്കുന്നു. 

വലിയ പ്രതിഷേധങ്ങൾക്കിടേയാകും ഇത്തവണ ബജറ്റ് സമ്മേളനം. മൻമോഹൻസിംഗിനെതിരെ നടത്തിയ പാക് പരാമര്‍ശത്തിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമായിരുന്നു കഴിഞ്ഞ സമ്മേളനത്തെ പ്രക്ഷുബുധമാക്കിയത്. ഇത്തവണയും സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ യോജിച്ച പ്രതിഷേധങ്ങൾക്ക് തന്നെയാണ് സാധ്യത. 

മെഡിക്കൽ കോഴ അഴിമതിയും സുപ്രീംകോടതിയിലെ പ്രശ്നങ്ങളും ഉയര്‍ന്നുവന്നേക്കും. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവരുന്നതിന്‍റെ സാധ്യതയും പ്രതിപക്ഷം ആലോക്കുന്നുണ്ട്. സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ പാര്‍ടികളുടെ സഹകരണം ഉറപ്പാക്കാൻ വൈകീട്ട് സര്‍ക്കാരും സ്പീക്കറും സര്‍വ്വകക്ഷി യോഗം വിളിച്ചു. എൻ.ഡി.എ വിടുമെന്ന് ശിവസേന പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ സമ്മേളനത്തിൽ ശിവസേന നിലപാട് കടുപ്പിക്കാനുള്ള സാധ്യതയും ഉണ്ട്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം; ആളപായമില്ല
ശബരിമല സ്വർണക്കൊള്ള കേസ്: ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ