ബുർഹാൻ വാനിയുടെ പിതാവ്​ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്​ച്ച നടത്തി

Published : Aug 28, 2016, 12:24 PM ISTUpdated : Oct 05, 2018, 12:03 AM IST
ബുർഹാൻ വാനിയുടെ പിതാവ്​ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്​ച്ച നടത്തി

Synopsis

ബംഗളൂരു: കശ്​മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെ ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ പിതാവ്​ മുസാഫർ വാനി  ആര്‍ട്ട് ഓറഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്​ച്ച നടത്തി. ബംഗളൂരുവിലെ ആശ്രമത്തിലായിരുന്നു കൂടിക്കാഴ്​ച്ച.

ആനുകാലിക വിഷയങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്​മീർ താഴ്​വരയിൽ സമാധാനം പുനസ്​ഥാപിക്കുന്ന കാര്യങ്ങളെക്കുറിച്ചും ചർച്ചകള്‍ നടന്നതായി  ശ്രീ ശ്രീ രവിശങ്കർ ട്വീറ്റ് ചെയ്തു.

എന്നാല്‍ തന്‍റെ ശാരീരിക പ്രശ്​നങ്ങളുടെ  ചികിൽസയുടെ ഭാഗമായിട്ടാണ് ​ആശ്രമത്തിൽ വന്നതെന്നാണ് മുസാഫർ വാനി പറയുന്നത്. ജൂലൈ എട്ടിന്​ ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ കശ്​മീരിൽ സംഘർഷംതുടങ്ങിയത്​.

അമ്പത് ദിവസം പിന്നിട്ട സംഘര്‍ഷത്തില്‍ ഇതിനകം70 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും താഴ്​വരയില്‍ ജനജീവിതം സാധാരണ നിലയിലായിട്ടില്ല.  കര്‍ഫ്യൂവും നിയന്ത്രണങ്ങളും  തുടരുന്നുണ്ട്.

.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടകൾ അടച്ചിടേണ്ടിവന്നതോടെ ഉടൻ മന്ത്രി ഇടപെടൽ; ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്
പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; 'ഓണത്തിന് സൗജന്യ ഓണക്കിറ്റുകൾ നൽകും'