
വിയന്ന: ബുർഖ നിരോധന നിയമം ഓസ്ട്രിയയില്‍ നിലവിൽ വന്നു. തുടര്‍ന്ന് മുഖം മറയ്ക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ മുസ്‍ലിം സ്ത്രീകളുടെ മുഖാവരണങ്ങള്‍ പൊലീസ് നിർബന്ധപൂർവം അഴിപ്പിച്ചു. നിഖാബ്, ബുർഖ എന്നിവയുടെ ഉപയോഗം തടയുന്നതാണ് ബുർഖ നിരോധനം. ശസ്ത്രക്രിയാ വേളയിൽ ഉപയോഗിക്കുന്നതും ശൈത്യപ്രദേശങ്ങളിൽ ഉപയോഗിക്കുന്നതുമായ മുഖാവരണങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.
കണ്ണ് ഒഴികെയുള്ള മുഖഭാഗങ്ങൾ മറച്ച സ്ത്രീയോട് മുഖത്ത് നിന്ന് വസ്ത്രങ്ങള്‍ മാറ്റാന്‍ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. നിയമം ലംഘിക്കുന്നവർ 150 ഡോളർ പിഴയടക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam