ബസില്‍ തലപുറത്തേക്കിട്ട് യാത്ര ചെയ്ത കുട്ടി തല പോസ്റ്റിലിടിച്ച് മരിച്ചു

Published : Apr 26, 2017, 10:58 AM ISTUpdated : Oct 04, 2018, 06:15 PM IST
ബസില്‍ തലപുറത്തേക്കിട്ട് യാത്ര ചെയ്ത കുട്ടി തല പോസ്റ്റിലിടിച്ച് മരിച്ചു

Synopsis

കൊട്ടയൂര്‍ : സ്വകാര്യ ബസ് യാത്രയ്ക്കിടെ തലപുറത്തേയ്ക്കിട്ട് കാഴ്ചകള്‍ കണ്ടിരുന്ന കുട്ടി വൈദ്യൂതിപോസ്റ്റിലിടിച്ച് തലതകര്‍ന്ന് മരിച്ചു. കണ്ണൂരിലാണ് ദാരുണ സംഭവം. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയും ഉടലും വേര്‍പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. മാനന്തവാടി ഭാഗത്തു നിന്നും വരികയായിരുന്ന ബസിന്റെ പിന്‍സീറ്റിലായിരുന്നു കുട്ടി ഇരുന്നത്.  ഗൂഡല്ലൂര്‍ സ്വദേശിയായ ബാലനാണ് മരിച്ചതെന്നാണ് വിവരം. ഒപ്പം മാതാപിതാക്കളും ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപിയിൽ ചിത്രം തെളിയുന്നു; പദ്മജ വേണു​ഗോപാൽ തൃശൂരിൽ മത്സരിക്കും, ശോഭാ സുരേന്ദ്രൻ പാലക്കാട്ടും
ബംഗ്ലാദേശി ഭീകരര്‍ ലക്ഷ്യമിട്ടത് സ്ഫോടനങ്ങള്‍, അറസ്റ്റിലായവര്‍ ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകള്‍, നിയന്ത്രിച്ചത് ജമ്മു കശ്മീര്‍ സ്വദേശി