
ഹൈദരാബാദ്:കാസർഗോഡ് നിന്നും തിരുപ്പതിയിലേക്ക് തീർത്ഥാടനത്തിന് പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ദമ്പതികളടക്കം നാലുമരണം. കുമ്പളെ നായ്ക്കാപ്പ് സ്വദേശികളായ മഞ്ചപ്പഘട്ടി മഞ്ചപ്പഘട്ടിയുടെ ഭാര്യ സുന്ദരി സഹോദരൻ പക്കീരഘട്ടി ഇവരുടെ ബന്ധുവും കാസർഗോഡ് മധൂർ സ്വദേശിയുമായ സദാശിവം എന്നിവരാണ് മരിച്ചത് . ഇന്നലെയാണ് ഇവർ കുടുംബവുമൊന്നിച്ച് തിരുപ്പതിയിലേക്ക് യാത്ര പുറപ്പെട്ടത്.
ഇന്ന് രാവിലെ നാലുമണിക്ക് ആന്ധ്രപ്രദേശിലെ ചിറ്റൂരിനടുത്ത് വച്ചാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര സൈലോകാറിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കാറിന്റെ പിറകവശത്തിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാലു പേർക്ക് പരുക്കേറ്റിട്ടുണ്ട്.ഇതിൽ ഒരാളുടെ ഗുരുതരമാണ്. ഇവരെ ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam