
കോയമ്പത്തൂർ: തമിഴ്നാട്ടിൽ മത്സരയോട്ടം നടത്തിയ രണ്ട് ബസുകളുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞ ശനിയാഴ്ച കോയമ്പത്തൂർ –പൊള്ളാച്ചി ഹൈവേയിൽ അപകടകരമാം വിധം രണ്ട് സ്വകാര്യ ബസുകൾ മത്സരയോട്ടം നടത്തുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ബസിന്റെ പിറകിലൂടെ പോയ ബൈക്ക് യാത്രികനാണ് മരണപ്പാച്ചിൽ കാമറയിൽ പകർത്തിയത്. എതിർവശത്ത് നിന്ന് വാഹനങ്ങൾ വരുന്നത് വകവയക്കാതെ മറ്റൊരു ബസിനെ മറികടക്കുന്നതിനായി റോഡ് സുരക്ഷ നിയമങ്ങൾ ലംഘിച്ച് അറ്റകുറ്റപ്പണി നടക്കുന്ന മറ്റൊരു പാതയിലേക്ക് ഡ്രൈവർമാര്‍ മാറിമാറി ബസുകള്‍ ഓടിച്ച് കയറ്റുന്നതാണ് വിഡിയോയിലുള്ളത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇരു ബസിലെയും ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam