യുവതിയെ കൊന്ന് മൃതദേഹം ആസിഡ് ലായനിയില്‍ ദ്രവിപ്പിച്ചു

Published : Dec 27, 2016, 01:42 PM ISTUpdated : Oct 05, 2018, 01:37 AM IST
യുവതിയെ കൊന്ന് മൃതദേഹം ആസിഡ് ലായനിയില്‍ ദ്രവിപ്പിച്ചു

Synopsis

ലിയോണ്‍: ലൈംഗിക ബന്ധം നിഷേധിച്ച യുവതിയെ കൊന്ന് മൃതദേഹം ആസിഡ് ലായനിയില്‍ ദ്രവിപ്പിച്ചു. മെക്സിക്കോയിലാണ് സംഭവം ഇമ്മാനുവല്‍ വാല്‍ഡെസ് ബോകാനെഗ്ര എന്ന 26കാരനാണ് പിടിയിലായത്. ഇയാളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡേറ്റിംഗ് ആപ്പ് ആയ ടിന്‍ഡറില്‍ പരിചയപ്പെട്ട യുവതിയെയാണ് ഇമ്മാനുവല്‍ കൊന്നത്. 

ഫ്രാന്‍സിയ റൂത്ത് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. റൂത്ത്, ഇമ്മാനുവലിന് ലൈംഗിക ബന്ധം നിക്ഷേധിച്ചതാണ് പ്രകോപനമായത്. ഇമ്മാനുവലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആറ് കിലോ മനുഷ്യമാംസം കണ്ടെത്തി. മാംസത്തിന്റെ ഡി.എന്‍.എ പരിശോധനയില്‍ ഫ്രാന്‍സിയയുടെ ഡി.എന്‍.എയുമായി യോജിക്കുന്നതായാണ് കണ്ടെത്തല്‍. റൂത്തിന്റെ വസ്ത്രങ്ങളും ഇമ്മാനുവലിന്റെ അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് കണ്ടെത്തി. 

ഡേറ്റിംഗ് ആപ്പ് ആയ ടിന്‍ഡര്‍ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഡിസംബര്‍ മുന്നിന് ഇമ്മാനുവല്‍, റൂത്തുമായി മുങ്ങുകയായിരുന്നു. തുടന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് യുണിവേഴ്‌സിറ്റിയിലെ തന്നെ മുന്‍ വിദ്യാര്‍ത്ഥിയായ ഇമ്മാനുവലുമായി റൂത്ത് ഡേറ്റിംഗ് നടത്തിയിരുന്നതായി വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരക്ഷാ അകമ്പടികളില്ലാതെ ജനങ്ങൾക്കിടയിൽ ഷെയ്ഖ് മുഹമ്മദ്, കൂട്ടിന് ഫസയും, ദുബായ് മാളിൽ മാസ് എൻട്രി നടത്തി യുഎഇ സുരക്ഷിതമെന്ന് പ്രഖ്യാപനം
'ജൂത ജനതയ്ക്കൊപ്പം നിന്നതിന് നന്ദി', പ്രധാനമന്ത്രി മോദിയെ വിളിച്ച് നെതന്യാഹു, വെടിനിർത്തലിന് ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി