ഉത്തരവിറങ്ങുന്ന മുറയ്‌ക്ക് മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രസിദ്ധീകരിക്കും

By Web DeskFirst Published Jul 23, 2016, 7:00 AM IST
Highlights

ഒന്നും ഒളിച്ചുവയ്‌ക്കുന്നില്ലെന്ന് തോന്നിപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഉത്തരവില്‍ പറയുന്ന പ്രധാനകാര്യങ്ങളിവയാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ അതാത് വകുപ്പുകള്‍ അംഗീകരിച്ച് ഉത്തരവായാല്‍ അത് അപ്പോള്‍ തന്നെ പരസ്യപ്പെടുത്തണം. കഴിയുമെങ്കില്‍ ആ ദിവസം തന്നെ പരസ്യപ്പെടുത്തണം പരസ്യപ്പെടുത്തതിനൊപ്പം തീരുമാനങ്ങളുടെ പകര്‍പ്പ് പൊതുഭരണ വകുപ്പിനും നല്‍കും. ഇതിന്റെ നടപടിക്രമങ്ങളടക്കം ഒന്നുകൂടി വിശദീകരിച്ചാണ് ചീഫ് സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്. എന്നാല്‍ വകുപ്പുകള്‍ അംഗീകരിച്ച് ഉത്തരവായില്ലെങ്കില്‍ അത് രഹസ്യരേഖയായിത്തന്നെ തുടരുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെടുത്ത മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ അപ്പീല്‍ പോകുമെന്ന കാര്യത്തിലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഉണ്ടായിട്ടില്ല. മന്ത്രിസഭാ ഉപസമിതിയുടെ തീര്‍പ്പിനുശേഷം മാത്രമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.
 

click me!