നിവേദിത പി ഹരന്റെ ഉത്തരവ് റദ്ദാക്കി; കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങൾ മുറിക്കും

Web Desk |  
Published : Apr 24, 2018, 11:15 AM ISTUpdated : Jun 08, 2018, 05:51 PM IST
നിവേദിത പി ഹരന്റെ ഉത്തരവ് റദ്ദാക്കി; കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങൾ മുറിക്കും

Synopsis

കുറിഞ്ഞി ഉദ്യാനത്തിൽ നിന്നും പട്ടയ ഭൂമിയിൽ നിന്നും മര മുറിക്ക് ഇളവ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിൻറെ വിസ്തൃതി കുറയ്ക്കില്ല. ഉദ്യാനത്തിനായി ജനവാസ കേന്ദ്രങ്ങളല്ലാത്ത ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടുക്കിയിലെ അഞ്ച് വില്ലേജുകളിൽ നിന്നും മരംമുറിക്കാനുളള നിയന്ത്രണത്തിൽ ഭേഗതി വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കുറിഞ്ഞി ഉദ്യാനം സന്ദർശിച്ച മൂന്നംഗ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടും മുഖ്യമന്ത്രിയുടെ ശുപാർശയുമാണ് മന്ത്രി സഭ ചച്ച ചെയ്തത്. വട്ടവട, കൊട്ടകമ്പൂർ എന്നീ വില്ലേജുകളിൽ 3200 ഹെക്ടറാണ് കുറഞ്ഞി ഉദ്യാനത്തിനായി വിജ്ഞാപമറക്കിയത്. ഇതിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി, അർഹരായ കർഷകർക്ക് പട്ടയംനൽകണമെന്നും മന്ത്രിമാർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതു പ്രകാരം ജനവാ, കേന്ദ്രങ്ങള്‍ ഒഴിവാക്കി മറ്റ് ബ്ലോക്കുകളിൽ നിന്നും ഭൂമി കണ്ടെത്തി ഉദ്യാനത്തിൻറെ അതിർത്തി പുനർനിർണയിക്കും. അതോടൊപ്പം മുൻ റവന്യൂ അഡീഷണൽ സെക്രട്ടറി നിവദേിത പി.ഹരൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇറക്കിയ ഉത്തരവും ഭേഗഗതി ചെയ്യാൻ തീരുമാനിച്ചു. 

കീഴാന്തൂർ, കൊട്ടകമ്പൂർ, വട്ടവിട, കാന്തല്ലൂർ, മറയൂർ എന്നീ വില്ലേജകളിൽ നിന്നും യൂക്കാലി, ഗ്രാൻറ് പീസ് മരങ്ങള്‍ മുറിക്കുന്നതാണ് നിയന്ത്രിച്ചിരുന്നത്. സർക്കാർ ഭൂമി, പട്ടയം ഭൂമി, കൈവശ ഭൂമി എന്നിവടങ്ങളിൽ നിന്നും മരങ്ങള്‍ ആറു മാസത്തിനുള്ളിൽ പുഴുതുമാറ്റം. ഇനി യൂക്കാലി, ഗ്രാൻറീസ് മരങ്ങള്‍ വില്ലേജുകളിൽ കൃഷി ചെയ്യില്ലെന്നും തീരുമാനിച്ചു. മരങ്ങള്‍ വച്ചു പിടിപ്പിക്കുതിൻറെ മരഴിൽ കൈയേറ്റം നടക്കുന്നുവെന്നായിരുന്നു നിവദേത പിഹരൻ റിപ്പോർട്ടില്‍ പറഞ്ഞിരുന്നത്. മന്ത്രിസഭ തീരുമാനത്തെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

നീലുകുറ‍ഞ്ഞി ഉദ്യാനത്തിൻറെ അതിർത്തി പുനർനിർണയിക്കുന്നതായ ബന്ധപ്പെട്ട തർക്ക സിപിഎം- സിപിഐ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയതാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏകനേ യാ അള്ളാ... അങ്ങനെ പള്ളിക്കെട്ട് ശബരിമലയ്ക്ക് ആയി മാറി; 'പോറ്റിയേ കേറ്റിയെ' ചർച്ചയാകുമ്പോൾ മറ്റൊരു കഥ, ശ്രദ്ധ നേടി ഫേസ്ബുക്ക് പോസ്റ്റ്
ശബരിമല സ്വർണക്കൊള്ള കേസ്: ജയശ്രീക്ക് ആശ്വാസം, അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീം കോടതി