
ന്യൂഡല്‍ഹി: ഇന്ത്യ സന്ദർശിക്കാനെത്തുന്ന വിദേശവനിതകൾ കുട്ടിപ്പാവാട ധരിക്കരുതെന്നു കേന്ദ്ര ടൂറിസം മന്ത്രി മഹേഷ്‍ശര്‍മ്മ. ആഗ്രയിൽ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ശർമ്മ ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾക്ക് ഉപദേശവുമായി വന്നത്. വിദേശ വനിതകൾ കുട്ടിപ്പാവാടയും ധരിച്ച് രാത്രിയിൽ കറങ്ങി നടക്കരുതെന്നും മന്ത്രിയുടെ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ആരാധനാലയങ്ങളിൽ പോകുമ്പോൾ മര്യാദകൾ പലിക്കണമെന്നാണ് പറഞ്ഞതെന്ന് മന്ത്രി പിന്നീട് തിരുത്തി.
വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശികൾക്ക് വെൽക്കം കാർഡ് നൽകും. ഇതിൽ ഇന്ത്യയിൽ അനുവദിക്കപ്പെട്ടിട്ടുള്ളതും അരുതാത്തതുമായ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിദേശ വിനോദ സഞ്ചാരികളുടെ സഹായത്തിനായി 1363 എന്ന ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ഒറ്റക്ക് കറങ്ങി നടക്കാൻ പാടില്ല. ടാക്സി വിളിക്കുമ്പോൾ അതിന്‍റെ നമ്പർ മൊബൈലിൽ ഫോട്ടോ എടുത്ത് സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
വിദേശികൾക്ക് വസ്ത്ര ധാരണ രീതി നിർദ്ദേശിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയപ്പോൾ ആരാധനാലയങ്ങൾ സന്ദർശിക്കുമ്പോൾ മാത്രം ഇത്തരം മര്യാദകൾ പാലിച്ചാൽ മതിയെന്ന് മന്ത്രി പിന്നീടു തിരുത്തി. പെൺകുട്ടികൾ രാത്രികാലങ്ങളിൽ യാത്രചെയ്യുന്നത് ഇന്ത്യയിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ വർഷം ശർമ്മ നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam