ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ആറ് സൈനികരെ കണ്ടു പിടിക്കാമോ? ട്വീറ്റ് വൈറല്‍

Published : Jan 04, 2018, 03:49 PM ISTUpdated : Oct 05, 2018, 12:39 AM IST
ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ആറ് സൈനികരെ കണ്ടു പിടിക്കാമോ? ട്വീറ്റ് വൈറല്‍

Synopsis

ഇന്റര്‍നെറ്റ് ലോകം ഒന്നടങ്കം ഒരു ചോദ്യത്തിനു പിന്നാലെയാണിപ്പോള്‍. ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന സൈനികരെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യം ഉന്നയിച്ച ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ക്രിസ്മസ് ദിനത്തില്‍, ബ്രിട്ടീഷ് ആര്‍മി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നത്. 

ചിത്രത്തില്‍, മരങ്ങള്‍ക്കു പിന്നിലായി ഒളിഞ്ഞിരിക്കുന്ന ആറ് സൈനികരെ കണ്ടുപിടിക്കാമോ എന്നാണ് ട്വീറ്റില്‍ ചോദിച്ചിരിക്കുന്നത്. കുറച്ച് കഷ്ടപ്പെട്ടായാലും വേണ്ടില്ല, കണ്ടുപിടിച്ചിരിക്കുമെന്ന് പറഞ്ഞ് കമന്റ് ബോക്‌സില്‍ മറുപടി ചിത്രങ്ങള്‍ നിറയുകയാണ്. ചിത്രങ്ങള്‍ സൂം ചെയ്ത് നോക്കിയൊക്കെയാണ് ഓരോരുത്തരായി ഉത്തരങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഒടുവില്‍, പലരും കണ്ടെത്തുകയും തോല്‍വി സമ്മതിക്കുകയും ചെയ്തപ്പോള്‍ സൈന്യം തന്നെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന സൈനികരെ അടയാളപ്പെടുത്തി കൊണ്ടുള്ള ചിത്രം പുറത്തുവിട്ടു.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല, ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല, സർക്കാർ പറയുന്നത് അനുസരിക്കും'; തിരുവമ്പാടി ദേവസ്വം സെക്രട്ടറി
ബിജെപി നേതാവിനെ നടുറോഡിൽ വിറപ്പിച്ച് സ്ത്രീ; ഗെറ്റ് ഔട്ട് ഓഫ് ഹിയർ എന്ന് തുറന്നടിച്ചു, ട്രാഫിക് കുരുക്കിലെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ