തുര്‍ക്കിയില്‍ കാര്‍ബോംബ് സ്‌ഫോടന പരമ്പര; 6 പേര്‍ മരിച്ചു; 200 പേര്‍ക്കു പരിക്ക്

Published : Aug 18, 2016, 11:31 AM ISTUpdated : Oct 05, 2018, 03:59 AM IST
തുര്‍ക്കിയില്‍ കാര്‍ബോംബ് സ്‌ഫോടന പരമ്പര; 6 പേര്‍ മരിച്ചു; 200 പേര്‍ക്കു പരിക്ക്

Synopsis

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ കാര്‍ബോംബ് സ്ഫോടന പരമ്പര.  രണ്ട് കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ ആറ് പേര്‍ മരിച്ചു. 200 പേര്‍ക്ക് പരിക്കേറ്റു.

ആദ്യം വാന്‍ പൊലീസ് സ്റ്റേഷനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 73 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 20 പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്.
മണിക്കൂറുകള്‍ക്കകം എലാസിഗ് നഗരത്തില്‍ മറ്റൊരു പൊലീസ് സ്‌റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.

സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചതായും കെട്ടിടങ്ങള്‍ തകര്‍ന്നതായും എലാസിഗ് മേയര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണെന്നാണ് ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചത്.

ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്ന് എംവി ജയരാജൻ; 'കോൺഗ്രസിൽ നിന്ന് നിരവധി പേരെ കിട്ടും'
വിവരം നൽകിയത് നാട്ടുകാർ, പൊലീസെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ