റോഡിൽ ഡ്രൈവറുടെ മനുഷ്യത്വം; വീഡിയോ കാണാം

Published : Nov 18, 2017, 03:31 PM ISTUpdated : Oct 04, 2018, 06:22 PM IST
റോഡിൽ  ഡ്രൈവറുടെ മനുഷ്യത്വം; വീഡിയോ കാണാം

Synopsis

സമൂഹത്തിൽ പ്രത്യേക പരിഗണന ലഭിക്കേണ്ടവരാണ്​ പ്രായമായവർ. പലപ്പോഴും അത്​ ലഭിക്കാതെ വരുന്നതാണ്​ അനുഭവം. റോഡ്​ മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്ന പ്രായമായവർ പലപ്പോഴും വാഹനമോടിക്കുന്നവർക്ക്​ അലോസരമായി തോന്നാറുണ്ട്​. ഏറെ നേരം കാത്തിരുന്നിട്ടും ചൈനയിൽ സീബ്രാലൈനിൽ കൂടി റോഡ്​ മുറിച്ചുകടക്കാൻ കഴിയാതെ വിഷമിച്ചുനിൽക്കുന്ന വൃദ്ധക്ക്​ വഴിയൊരുക്കി കൊടുക്കാൻ തയാറായത്​ കാർ ഡ്രൈവറാണ്​.

സ്വന്തം കാർ റോഡിന്​ കുറുകെയിട്ട്​ ഗതാഗതം തടഞ്ഞാണ്​ ഇയാൾ വൃദ്ധക്ക്​ വഴിയൊരുക്കിയത്​. മരിക്കാത്ത മനുഷ്യത്വത്തി​ന്‍റെ ഇൗ വീഡിയോ കാഴ്​ച ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്​തു. ചൈനയിലെ പീപ്പിൾസ്​ പത്രമാണ്​ ഫെയ്​സ്​ബുക്കിൽ ഇത്​ പോസ്​റ്റ്​ ചെയ്​തത്​. റോഡ്​ മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്ന വൃദ്ധയെ കണ്ട കാർ ഡ്രൈവർ സ്വന്തം വാഹനം നിർത്തികൊടുത്തു. എന്നാൽ മറ്റ്​ വാഹനങ്ങൾ ഇടതടവില്ലാതെ ഒഴുകിയതോടെയാണ്​ ഇയാൾ കാർ റോഡിന്​ കുറുകെയിട്ട്​ ട്രാഫിക്​ തടഞ്ഞ്​ വൃദ്ധക്ക്​ വഴിയൊരുക്കുന്നത്​.

ചൈനയിലെ ജിൻഹുവയിൽ നിന്നാണ്​ കഴിഞ്ഞ 15ന്​ വീഡിയോ പകർത്തിയത്​. മനുഷ്യത്വത്തിൽ വിശ്വാസം, അഭിവാദ്യങ്ങൾ എന്ന കുറി​പ്പാണ്​ ഫെയ്​സ്​ബുക്ക്​ പോസ്​റ്റിന്​ ഒരാൾ ചേർത്തിരിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്