സിറിയയില്‍ കാര്‍ ബോംബ് സ്ഫോടനം; 45 മരണം

Published : Feb 24, 2017, 03:02 PM ISTUpdated : Oct 05, 2018, 02:52 AM IST
സിറിയയില്‍ കാര്‍ ബോംബ് സ്ഫോടനം; 45 മരണം

Synopsis

ഡമസ്​കസ്​: സിറിയയിലെ അൽ ബാബിലുണ്ടായ കാർബോംബ്​ സ്ഫോടനത്തിൽ 45 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്​ പരിക്കേറ്റു. വടക്ക്​ പടിഞ്ഞാറൻ അൽബാബിലെ സൈനിക ചെക്​പോയിൻറിൽ വിമത സേനകളിലൊന്നായ ഫ്രീ സിറിയൻ ആർമിയെ ലക്ഷ്യമാക്കി ​ഐഎസ്​ തീവ്രവാദികളാണ്​ സ്ഫോടനം നടത്തിയത്​.  വിമത സ്വാധീന പ്രദേശമാണ് ഇവിടം.

ഐ എസ് നിയന്ത്രണത്തിലായിരുന്ന അല്‍ബാബ്​ തുര്‍ക്കി സൈന്യവും സഖ്യകക്ഷികളായ സിറിയന്‍ വിമതരും പിടിച്ചെടുത്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. തുർ​​ക്കി അതിർ​​ത്തിയിൽ​​ നിന്ന് 25 കിലോ​​മീറ്റർ അകലെയാണ് അൽ​​ബാബ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റി, ജനുവരി 16ന് പരിഗണിക്കും
ബിനാലെ വിട്ട് ബോസ് കൃഷ്ണമാചാരി, ഫൗണ്ടേഷനില്‍ നിന്ന് രാജിവെച്ചു; കാരണം വ്യക്തിപരമെന്ന് വിശദീകരണം