
മുനിസിപ്പാലിറ്റിയിലെയും പങ്കാളികളായ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുവാഹനങ്ങളിലാണ് ഇന്ന് ജോലി സ്ഥലത്തെത്തിയത്. സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതുവാഹനങ്ങളെ ആശ്രയിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത് എട്ടാം തവണയാണ് ദുബായി മുനിസിപാലിറ്റി കാര്‍ ഫ്രീ ഡേ സംഘടിപ്പിക്കുന്നത്. പതിനായിരക്കണക്കിന് സ്വകാര്യ വാഹനങ്ങള്‍ ഒരേ സമയം നിരത്തില്‍ നിന്ന് മാറിനില്‍ക്കുന്നത് നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്‌ക്കാന്‍ ഇടയാക്കിയതായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത പറഞ്ഞു.
ആഗോള താപനത്തിനെതിരെയുള്ള ബോധവത്കരണം എന്ന നിലയ്‌ക്കും കാര്‍ഫ്രീ ഡേ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. 2010ല്‍ മുനിസിപ്പാലിറ്റി ജീവനക്കാരുടെ ആയിരം വാഹനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുതുടങ്ങിയ കാര്‍ ഫ്രീ ഡേ പരിപാടിയില്‍ 100ഓളം സ്ഥാപനങ്ങളാണ് ഇത്തവണ പങ്കാളികളായത്. ഓരോ തവണയും സ്വകാര്യവാഹനങ്ങള്‍ മാറ്റിനിര്‍ത്തുന്നതിലൂടെ ടണ്‍കണക്കിന് കാര്‍ബണ്‍ പ്രസരണം ഒഴിവാക്കാനായതായും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam