
ബ്രറ്റിസ്ലാവ: റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഉയര്‍ന്ന് പോയ ബിഎംഡബ്ല്യു തുരങ്കത്തില്‍ ഇടിച്ച് മറിഞ്ഞു. തുരങ്കത്തിന്‍റെ മുകളിലെ ഭിത്തിയിലിടിച്ച ബിഎംഡബ്ലു 360 ഡിഗ്രിയില്‍ മറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടാല്‍ വാഹനത്തിനുള്ളലുളളവര്‍ ജീവനടോയുണ്ടെന്ന് പറയില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യത്തോടുള്ള പ്രതികരണം. എന്നാല്‍ വാഹനം ഓടിച്ച 44 കാരനായ ഡ്രൈവര്‍ നിസ്സാര പരിക്കുകളേടെ രക്ഷപ്പെട്ടു.
സ്ലോവാക്യയിലെ ബ്രറ്റിസ്ലാവയിലാണ് അപകടമുണ്ടായത്. മദ്യപാമനമല്ല അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നും പൊലീസ് പറഞ്ഞു. മറ്റ് വാഹനങ്ങളില്‍ ഇടിക്കാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സ്ലോവാക്യന്‍ പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ 20 ലക്ഷം പേരാണ് ഇതുവരെ കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam