ഈ സെല്‍ഫിക്ക് പിന്നാലെ അവരെ കാത്തിരുന്നത് വന്‍ ദുരന്തം

By Web DeskFirst Published Mar 11, 2018, 8:19 PM IST
Highlights
  • സെല്‍ഫിയെടുത്തയുടന്‍ യുവാക്കളുടെ സംഘത്തെ കാത്തിരുന്നത് വന്‍ ദുരന്തം

സൂറത്ത്: സെല്‍ഫിയെടുത്തയുടന്‍ യുവാക്കളുടെ സംഘത്തെ കാത്തിരുന്നത് വന്‍ ദുരന്തം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം അരങ്ങേറിയത്. തപി നദിക്ക് മുകളിലുള്ള ഒരു പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്ന യുവാക്കളുടെ സംഘത്തിലേക്ക് കാര്‍ പാഞ്ഞു കയറി ഇരുപത്തിരണ്ടു വയസുകാര്‍ കൊല്ലപ്പെട്ടു.

കാര്‍ഇടിച്ച് ഗുരുതരമായി പരുക്കേറ്റ പപ്പു ലലാനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കിലായാണ് നാല് യുവാക്കള്‍ സ്ഥലത്ത് എത്തിയത്. ഇതില്‍ മൂന്നുപേര്‍ പാലത്തിന്‍റെ കൈവരിയില്‍ നിന്നും പപ്പു ബൈക്കിന് മുകളില്‍ ഇരുന്നുമാണ് സെല്‍ഫി എടുത്തത്. അപ്പോഴാണ് പിന്നില്‍ നിന്ന് വന്ന കാര്‍ പപ്പുവിനെയും ബൈക്കിനെയും ഇടിച്ച് തെറിപ്പിച്ചത്.

തുടര്‍ന്ന് കാര്‍ ഡ്രൈവറായ നിരല്‍ പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗതയിലായിരുന്നു കാര്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായി വണ്ടിയോടിച്ച ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.

സംഭവ സ്ഥലത്ത് നിന്നും പട്ടേല്‍ രക്ഷപ്പെട്ടെങ്കിലും പൊലീസ് സിസിടിവി നിരീക്ഷിച്ച് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവസമയത്ത് കാറില്‍ നാല് പേര്‍ ഉണ്ടായിരുന്നതായി ലലാനിയുടെ സുഹൃത്തുക്കള്‍ ആരോപിച്ചു. കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

click me!