പരിക്കേറ്റ ആനയെ എഴുന്നള്ളിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ കേസെടുക്കും

Web Desk |  
Published : Mar 26, 2018, 08:53 PM ISTUpdated : Jun 08, 2018, 05:48 PM IST
പരിക്കേറ്റ ആനയെ എഴുന്നള്ളിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ കേസെടുക്കും

Synopsis

ആനയെ നേരിട്ട് കണ്ട് പരിശോധിക്കാതെയാണ് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കണ്ടെത്തി

കൊച്ചി കാക്കനാട്ട് പരിക്കേറ്റ ആനയെ ക്ഷേത്ര എഴുന്നള്ളത്തിന് കൊണ്ടുവരാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർക്കെതിരെ കേസെടുക്കും. ആനയെ നേരിട്ട് കണ്ട് പരിശോധിക്കാതെയാണ് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കണ്ടെത്തി .എറണാകുളം ജില്ലയിൽ സ്വകാര്യ ഡോക്ടർമാർ ആനകൾക്ക്  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതും ജില്ലാ കളക്ടർ നിരോധിച്ചു.

കാക്കനാട്ടെ  പാട്ടുപുരയ്ക്കാവ്  ക്ഷേത്രത്തിൽ പരിക്കേറ്റ ആനയെ എഴുന്നള്ളിപ്പിച്ച സംഭവത്തിൽ ജില്ലാ കളക്ടർ വനം വകുപ്പിനോട് വിശദീകരണം തേടിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാലാരിവട്ടത്ത് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ എബ്രഹാം തരകനെതിരെയാണ് കേസെടുക്കുക.  കൂടാതെ ക്ഷേത്രം ഭരവാഹികൾക്കും ആന ഉടമയ്ക്കും പാപ്പാന്മാർക്കും എതിരെയും കേസെടുക്കും.ഈ മാസം ജില്ലയിലെ അസിസ്റ്റന്‍റ് വെറ്റിനറി ഓഫീസർക്ക് മാത്രമാകും ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ അനുമതി.അടുത്ത മാസം മുതൽ 5 സർക്കാർ ഡോക്ടർമാരെ ഇതിനായി ജില്ലയിൽ നിയോഗിക്കും.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ സ്വകാര്യ ഡോക്ടർമാക്കും അനുമതി നൽകുന്ന നാട്ടാന പരിപാലന ചട്ടത്തിൽ ഭേദഗതി വരുത്താൻ ജില്ലാ കളക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു. നാട്ടാന പരിപാലന ചട്ടത്തിലെ ഈ വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ആനകളെ ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യിക്കാൻ പാടില്ലെന്നും കളക്ടർ നിർദേശം നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാലിന് പരിക്കേറ്റ ആനയെ വനം വകുപ്പിന്‍റെ എതിർപ്പ് മറികടന്ന് കാക്കനാട്ടെ ക്ഷേത്രോത്സവത്തിന് എഴുന്നള്ളിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി