
തിരുവനന്തപുരം: ശോഭനാ ജോർജ്ജിനെതിരായ അപകീർത്തികരമായ പരാമർശത്തിൽ കെപിസിസി പ്രസിഡണ്ട് എം എം ഹസ്സനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. ശോഭനാ ജോർജ്ജ് നൽകിയ പരാതിയിലാണ് നടപടി.
ചെങ്ങന്നൂരിൽ ശോഭന ജോർജ്ജിനെ മുമ്പ് യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസ്സൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമശമാണ് പരാതിക്ക് ആധാരം.
1991ല്‍ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ പരാജയപ്പെടുത്തിയാണ് ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുന്‍പില്‍ പറയാന്‍ കഴിയില്ലന്നുമാണ് ഹസ്സന്‍ പറഞ്ഞത്. ഇതിനെതിരെ ശോഭനാ ജോര്‍ജ് പരാതി നല്‍കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam