
കൃഷ്‍ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള അഞ്ച് ബോളിവുഡ് താരങ്ങൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ജോധ്‍പൂര്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. സൽമാന്‍ ഖാന് ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാൻ, സോനാലി ബിന്ദ്ര, നീലം, തബു എന്നിവര്‍ 25ന് ഹാജരാകാനാണ് നിര്‍ദ്ദേശം. സാക്ഷികളുടെ വിചാരണ പൂര്‍ർത്തിയായ ശേഷമാണ് അഞ്ച് പ്രതികളുടേയും മൊഴി രേഖപ്പെടുത്താൻ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ദൽപത് സിംഗ് തീരുമാനിച്ചത്. 1998ൽ ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൽമാൻ ഖാൻ കൃഷ്‍ണമൃഗത്തെ വേട്ടയാടിയത്. ലൈസൻസ് കാലാവധി അവസാനിച്ച ആയുധം കയ്യിൽ സൂക്ഷിച്ചുവെന്ന കേസിൽ 18ന് ജോധ്‌പൂർ കോടതി വിധി പറയും. അന്നേരം നേരിട്ട് ഹാജരാകാൻ സൽമാൻ ഖാനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam