ദുബായ് തട്ടിപ്പ്: 'എംഎൽഎയുടെ മകനെതിരായ കേസ് അവസാനിച്ചില്ല'

Published : Feb 16, 2018, 01:55 PM ISTUpdated : Oct 05, 2018, 03:41 AM IST
ദുബായ് തട്ടിപ്പ്: 'എംഎൽഎയുടെ മകനെതിരായ കേസ് അവസാനിച്ചില്ല'

Synopsis

കൊല്ലം: ചവറ എംഎല്‍എ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് കോടികളുടെ തട്ടിപ്പ് നടടത്തിയെന്ന പരാതി തീർന്നില്ല. ശ്രീജിത്ത് വിജയനെതിരായ നിയമനടപടി തുടരുമെന്ന് രാഹുൽകൃഷ്ണ. ശ്രീജിത്തിനെതിരെ പരാതിയുമായി യുഎഇ സ്വദേശിനി കേരളത്തിലേക്കെത്തുമെന്നും സൂചനയുണ്ട്.  ശ്രീജിത്തിന്റെ ബിസിനസ് പങ്കാളിയായ ഖരീമയാണ് പരാതിക്കാരി. ലൈസൻസ് ഫീസ് പുതുക്കാത്തത് മൂലം സ്ഥാപനം പൂട്ടിയെന്നാണ് പരാതി. 

ദുബായില്‍ ട്രാവല്‍ ടൂറിസം മേഖലയില്‍ ജോലിചെയ്യുകയായിരുന്ന ബിജോയും നഴ്സായ ഭാര്യയും പുതിയ ബിസിനസ് സംരഭത്തിനായി വായ്പയെടുത്ത മുപ്പത്തിയാറു ലക്ഷം രൂപ ശ്രീജിത്ത് കൈക്കലാക്കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജോയുടെ പരാതിയില്‍ ദുബായ് പൊലീസ് ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു.ദുബായില്‍ നിന്നും കേരളത്തിലേക്ക് മുങ്ങിയതിനെത്തുടര്‍ന്ന് ശ്രീജിത്തിനെതിരെ ബിജോയ് ചവറ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ