
തിരുവനന്തപുരം: മതസ്‍പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി സര്‍ക്കാര്‍. കേസെടുക്കുന്നതില്‍ ഡിജിപി ലോക്നാഥ് ബെഹറയാണ് നിയമോപദേശം തേടിയത്. സെന്‍കുമാറിന്‍റെ പരാമര്‍ശം മതസ്‍പര്‍ധയുണ്ടാക്കുന്നതാണോ എന്ന് പരിശോധിക്കും.
അതേ സമയം പരാമര്‍ശങ്ങളില്‍ സെന്‍കുമാറിനെതിരെ ഇന്ന് നിരവധി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. അസംബന്ധം ആര് പറഞ്ഞാലും അറബിക്കടലിൽ തള്ളണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞപ്പോള്‍ സെൻകുമാറിനെതിരെ കേസെടുക്കുന്ന കാര്യം സർക്കാർ നിയമപരമായി ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രത്തിന്‍റെ ആനുകൂല്യങ്ങൾ കിട്ടാൻ വേണ്ടിയാണ് സെൻകുമാറിന്‍റെ നീക്കമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസ്സൻ പറഞ്ഞു. നീതി നിഷേധം ഉണ്ടായപ്പോഴാണ് സെൻകുമാറിന് പിന്തുണ നൽകിയതെന്നും ഇപ്പോൾ ആ പിന്തുണ ഇല്ലെന്നും രമേശ് ചെന്നിത്തലയും വ്യക്തമാക്കി . സെൻകുമാറിനെതിരെ മുഖ്യമന്ത്രി എടുത്ത തീരുമാനം ദീർഘവീക്ഷണം ഉള്ളതെന്ന് കാന്തപുരം എപി അബൂബക്കർ മുസല്യാർ പറഞ്ഞു..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam