ജി.എൻ.പി.സി ​ഗ്രൂപ്പിനെതിരെ കേസെടുത്തു:അഡ്മിൻമാരായ ദമ്പതിമാർ ഒളിവിൽ

Web Desk |  
Published : Jul 07, 2018, 06:27 PM ISTUpdated : Oct 02, 2018, 06:46 AM IST
ജി.എൻ.പി.സി ​ഗ്രൂപ്പിനെതിരെ കേസെടുത്തു:അഡ്മിൻമാരായ ദമ്പതിമാർ ഒളിവിൽ

Synopsis

കുട്ടികളെ ഉപയോ​ഗിച്ചു പോലും ​ഗ്രൂപ്പിൽ മദ്യപാനത്തെ പ്രൊത്സാഹിപ്പിച്ചു എന്നാണ് എക്സൈസ് വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. 

തിരുവനന്തപുരം: മദ്യപാനം പ്രൊത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ​ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് ​ഗ്രൂപ്പിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. എക്സൈസ് നടപടിയെ തുടർന്ന് ​ഗ്രൂപ്പിന്റെ അഡ്മിൻമാരായ ദമ്പതിമാർ ഇപ്പോൾ ഒളിവിലാണ്. 

ജി.എൻ.പി.സി എന്ന ചുരുക്കപ്പേരിൽ സൈബർ ലോകത്ത് പ്രശസ്തിയാർജ്ജിച്ച ​ഗ്രൂപ്പിനെതിരെയാണ് എക്സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഇരുപത് ലക്ഷത്തിലേറെ പേർ അം​ഗങ്ങളായ ഇൗ ​ഫേസ്ബുക്ക്  ​ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബർ ​ഗ്രൂപ്പുകളിൽ ഒന്നാണ്. 

ടി.എൽ. അജിത് കുമാർ, ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു പോരുന്ന ഇൗ ഫേസ്ബുക്ക് ​ഗ്രൂപ്പിന് മറ്റു 36 അഡ്മിൻമാർ കൂടിയുണ്ട്. ഇവരെ കണ്ടെത്താനായി എക്സൈസ് വകുപ്പ് സൈബർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കുട്ടികളെ ഉപയോ​ഗിച്ചു പോലും ​ഗ്രൂപ്പിൽ മദ്യപാനത്തെ പ്രൊത്സാഹിപ്പിച്ചു എന്നാണ് എക്സൈസ് വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം; തെളിവ് കൈയിലുള്ളവർ ഹാജരാക്കണമെന്ന് യോ​ഗി ആദിത്യനാഥ്
ഇന്ത്യയിലെ മികച്ച പാസ്‌പോർട്ട് ഓഫീസ്, ആ വമ്പൻ നേട്ടം സ്വന്തമാക്കി കേരളത്തിന്‍റെ സ്വന്തം കൊച്ചി; കേരള പൊലീസിനും അഭിമാനകരമായ പുരസ്കാരം