ആര്‍ കെ നഗറില്‍ എഐഎഡിഎംകെ 100 കോടി വിതരണം ചെയ്‌തെന്ന് സ്റ്റാലിന്‍

Published : Dec 17, 2017, 08:26 PM ISTUpdated : Oct 04, 2018, 04:26 PM IST
ആര്‍ കെ നഗറില്‍ എഐഎഡിഎംകെ 100 കോടി വിതരണം ചെയ്‌തെന്ന് സ്റ്റാലിന്‍

Synopsis

ചെന്നൈ: തമിഴ്‌നാട്ടിലെ വിവാദ മണ്ഡലമായ ആര്‍കെ നഗറില്‍ വീണ്ടും കോഴ വിതരണം ചെയ്‌തെന്ന ആരോപണവുമായി പ്രതിപക്ഷം. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മണ്ഡലത്തില്‍ എഐഎഡിഎംകെ 100 കോടിരൂപ വിതരണം ചെയ്‌തെന്നും ഓരോ വോട്ടര്‍ക്കും 6000 രൂപ വച്ച് നല്‍കിയെന്നും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആരോപിച്ചു. 

സംഭവത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ മധുസൂധനനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം 13 ലക്ഷം രൂപയാണ് ആദായ നമികുതി വകുപ്പ് ഒരു സൈകോതെറാപ്പി സെന്ററില്‍നിന്ന് പിടിച്ചെടുത്തത്. 

ആര്‍കെ നഗറില്‍ നേരത്തേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഏപ്രിലില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഡിസംബര്‍ 21നാണ് ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കുക. 24 ന് ഫലം പ്രഖ്യാപിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ