കുരങ്ങനെ കൊന്നാല്‍ പ്രതിഫലം 500 രൂപ; പിടിച്ചുകൊടുത്താല്‍ 750

Published : Oct 29, 2016, 04:33 PM ISTUpdated : Oct 05, 2018, 03:52 AM IST
കുരങ്ങനെ കൊന്നാല്‍ പ്രതിഫലം 500 രൂപ; പിടിച്ചുകൊടുത്താല്‍ 750

Synopsis

ഇതിനിടെയാണ് കുരങ്ങന്മാരെ കൊല്ലുകയോ പിടിച്ചുകൊടുക്കുകയോ ചെയ്യുന്നവര്‍ക്കുള്ള സമ്മാനത്തുക ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന വനം വകുപ്പ് മന്ത്രി താക്കൂര്‍ സിങ് ഭാര്‍മൗരി പുതിയ പ്രഖ്യാപനം നടത്തിയത്. ഒരു കുരങ്ങനെ കൊല്ലുന്നവര്‍ക്ക് പ്രതിഫലമായി 500 രൂപ സര്‍ക്കാര്‍ നല്‍കും. വന്ധ്യംകരിക്കാന്‍ കുരങ്ങന്മാരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 700 രൂപയാണ് പ്രതിഫലം. ഒരു പ്രത്യേക കൂട്ടത്തിലുള്ള കുരങ്ങന്മാരില്‍ 80 ശതമാനത്തെയും ഒരാള്‍ക്ക് തന്നെ പിടിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് ഒരു കുരങ്ങന് 1000 രൂപ എന്ന കണക്കിലായിരിക്കും സമ്മാനത്തുക. കുരങ്ങന്മാര്‍ കൂട്ടമായി മാത്രമേ ജീവിക്കുകയുള്ളൂവെന്നും സ്വന്തം കൂട്ടത്തിലുള്ളവര്‍ക്ക് സംഭവിക്കുന്ന ആപത്തുകള്‍ അവയുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാലാണ് ഉയര്‍ന്ന പ്രതിഫലം നല്‍കുന്നത്.

കുരങ്ങ് നിയന്ത്രണത്തിന് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതിനും പണം നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ പുതിയ പ്രഖ്യാപനവും കാര്യമായ ഫലം ചെയ്യില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. വന്ധ്യംകരണത്തിനായി 20 കോടി രൂപ ഇതിനോടകം ചിലവഴിച്ചിട്ടും ഒരു ഗുണവുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ