
ദില്ലി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.
സിബിഐ അന്വേഷിക്കാന്‍ തക്ക പ്രത്യേകത കേസിനില്ലെന്നായിരുന്നു സിബിഐ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ നിലപാട് തിരുത്തിയ സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കില്ലേ എന്ന് കോടതി ചോദിച്ചു. അഞ്ച് മാസത്തോളം കേസ് അന്വേഷണം സിബിഐ വൈകിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നേരത്തെ കേസ് അന്വേഷിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്. എന്നാല്‍ സിബിഐ നിലപാടിനെ നിശിതമായി വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തോട് തീരുമാനം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിക്കാമെന്ന് വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam