സി.ബി.ഐ മുന്‍ ഡയറക്ടര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു

By Web DeskFirst Published Apr 25, 2017, 2:26 PM IST
Highlights

ദില്ലി: സി.ബി.ഐ മുൻ ഡയറക്ടര്‍ രഞ്ജിത് സിൻഹയ്ക്കെതിരെ സി.ബി.ഐ കേസെടുത്തു. കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് കേസ്. കേസിൽ പ്രതികളായ ഇടപാടുകാരും രാഷ്ട്രീയക്കാരുമായി നിരവധി തവണ രഞ്ജിത് സിൻഹ ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. രണ്ടാം തവണയാണ് മുൻ ഡയറക്ടര്‍ക്കെതിരെ സി.ബി.ഐ കേസെടുക്കുന്നത്. മാംസ കയറ്റുമതിക്കാരൻ മോയിൻ ഖുറേഷി കള്ളപ്പണം വെളുപ്പിച്ച കേസിൽ ഖുറേഷിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ഡ‍യറക്ടര്‍ എ.പി സിംഗിനെതിരെയും സി.ബി.ഐ കേസെടുത്തിരുന്നു. 

click me!