ജിഷ്ണു കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി; അമ്മയുടെ മൊഴിയെടുത്തു

Published : Feb 14, 2018, 10:16 PM ISTUpdated : Oct 05, 2018, 03:34 AM IST
ജിഷ്ണു കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി; അമ്മയുടെ മൊഴിയെടുത്തു

Synopsis

ജിഷ്ണു പ്രണോയ് കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. സി.ബി.ഐ സംഘം ഇന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ മൊഴിയെടുത്തു.

സി.ബി.ഐ കൊച്ചി യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല. വളയത്തെ ജിഷ്ണുവിന്‍റെ വീട്ടിലെത്തി അമ്മ മഹിജയുടെ വിശദമായ മൊഴി എടുത്തു. മകന്‍റെ മരണത്തിന് ഉത്തരവാദി പാമ്പാടി നെഹ്റു കോളേജ് അധികൃതരാണെന്ന് മഹിജ മൊഴി നല്‍കി. ജിഷ്ണുവിന്‍റെത്  ആത്മഹത്യയല്ല കൊലപാതകമാണ്. പോലീസ് അന്വേഷണത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി സംശയമുണ്ടെന്നും മഹിജ സി.ബി.ഐയോട് പറഞ്ഞു. 

മൂന്ന് മണിക്കൂറോളം നേരം സി.ബി.ഐ മഹിജയുടെ മൊഴിയെടുത്തു. അന്വേഷണത്തിന് ഉടന്‍ പ്രത്യേക സംഘം രൂപീകരിക്കും. അന്വേഷണത്തിന്‍റെ ഭാഗമായി പാമ്പാടി നെഹ്റു കോളേജിലും, ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റലിലും സി.ബി.ഐ സംഘം പരിശോധന നടത്തും. ജിഷ്ണുവിന്‍റെ സഹപാഠികളുടെയും മൊഴിയെടുക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്