
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഉദ്ഘാടനം ചെയ്ത് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അപകടം. കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകള്‍ ദിനംപ്രതി എത്തുന്ന സ്ഥലമാണ്. ആളുകള്‍ വെയ്റ്റ് ചെയ്യുന്ന സ്ഥലത്താണ് ഇന്നലെ രാത്രി സീലിംഗ് അടര്‍ന്നുവീണത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam