ആഘോഷമായി സെലിബ്രിറ്റി വോളി; ഹര്‍ഷാരവം മുഴക്കി കാണികള്‍

Published : Jan 14, 2018, 10:15 PM ISTUpdated : Oct 05, 2018, 12:16 AM IST
ആഘോഷമായി സെലിബ്രിറ്റി വോളി; ഹര്‍ഷാരവം മുഴക്കി കാണികള്‍

Synopsis

കോഴിക്കോട്: കുറ്റ്യാടി എംഐയുപി സ്‌കൂള്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സെലിബ്രിറ്റി വോളിബോള്‍ നാടിന്റെ ഉത്സവമായി. മുന്‍ ഇന്ത്യന്‍ താരങ്ങളും വിവിധ മേഖലകളില്‍ പ്രമുഖരായവരും വോളിബോള്‍ കോര്‍ട്ടില്‍ പന്ത് തട്ടാന്‍ എത്തിയപ്പോള്‍ ജനം ആര്‍പ്പുവിളികളോടെ വരവേറ്റു. വോളിബോളിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം നാട്ടുകാരും കളിത്തിലിറങ്ങിയപ്പോള്‍ കാണികള്‍ക്ക് അതൊരു വേറിട്ട അനുഭവമായി. 

കുറ്റ്യാടി എംഐയുപിയും നടുപ്പൊയില്‍ യുപിയും തമ്മിലുള്ളതായിരുന്നു ആദ്യ മത്സരം. ഇതില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് എംഐയുപി വിജയിച്ചു. തുടര്‍ന്ന് എംഐയുപി ലവേഴ്‌സ് എന്ന പേരില്‍ സെലിബ്രിറ്റി ടീമും എതിരാളികളായി പിടിഎ ടീമും രംഗത്തിറങ്ങി. പാറക്കല്‍ അബ്ദുല്ല എംഎല്‍എ, അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ്, മുന്‍ കേരള ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍, കേരള കോച്ച് അബ്ദുല്‍ നാസര്‍, സ്‌പോര്‍ട്‌സ് ലേഖകന്‍ കമാല്‍ വരദൂര്‍, ഡിവൈഎസ്പി അബ്ദുല്‍ വഹാബ്, കുറ്റ്യാടി സിഐ സുനില്‍ കുമാര്‍, എസ്‌ഐ പി.എസ് ഹരീഷ്, ഡോ. ഡി സചിത്ത്, സിഎം നൗഫല്‍, എം.കെ നജീബ് തുടങ്ങിയവര്‍ സെലിബ്രിറ്റി ടീമില്‍ അണിനിരന്നു. ഇവര്‍ക്കെതിരെ  എക്‌സിക്യൂട്ടീവ് അംഗം കെ.പി. റഷീദിന്റെ നേതൃത്വത്തില്‍ പിടിഎ ടീമും അണിനിരുന്നു. ഇരു ടീമുകളുടെയും ഓരോ നീക്കങ്ങളും കാണികള്‍ ഹര്‍ഷാരവങ്ങളോടെ ആസ്വദിച്ചു. ആദ്യ മത്സരത്തില്‍ ലവേഴ്‌സും രണ്ടാമത്തെ മത്സരത്തില്‍ പിടിഎയും വിജയിച്ചു. 

തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയിറ്റ് വോളി ചാംപ്യന്‍മാരായ എസ്.എന്‍ കോളെജ് ചേളന്നൂരും ജില്ലാ സീനിയര്‍ ലീഗ് ജേതാക്കളായ ലീഡര്‍ സ്‌പോര്‍ട്‌സ് കുറ്റ്യാടിയും തമ്മിലുള്ള മത്സരം നടന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും സെറ്റിലും പോയന്റിലും തുല്യത പാലിച്ചതിനെ തുടര്‍ന്ന് ഇരുവരെയും വിജയികളായി പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ഇ.കെ വിജയന്‍ എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇ. അഷറഫ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് സി.എച്ച് ഷരീഫ് അധ്യക്ഷനായിരുന്നു. ജൂനിയര്‍ മത്സര വിജയികള്‍ക്ക് മുന്‍ ഹെഡ്മാസ്റ്റര്‍ ഇ. വാസു, മദര്‍ പിടിഎ പ്രസിഡന്റ്  സി.വി നിഷ എന്നിവരും സെലിബ്രിറ്റി മത്സര വിജയികള്‍ക്ക് വോളിബോള്‍ ഫെഡറേഷന്‍ ഒഫ് ഇന്ത്യ അസോഷ്യേറ്റ് സെക്രട്ടറി നാലകത്ത് ബഷീറും പുരസ്‌കാരങ്ങള്‍ നല്‍കി. ജില്ലാ വോളിബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എ.സി അബ്ദുല്‍ മജീദ്, വയനാട് ഈ പാര്‍ക്ക് ഡയറക്റ്റര്‍ യാസര്‍ കുറ്റ്യാടി എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ശബരിമല ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളിൽ 25,52,000 രൂപയുടെ വ്യത്യാസം; കണ്ടെത്തിയത് സംസ്ഥാന ഓഡിറ്റ് വിഭാഗം
രക്ഷിക്കാന്‍ ഇറാന്റെ വിഫലശ്രമങ്ങള്‍, ചെവികൊടുക്കാതെ ശ്രീലങ്ക, യു എസ് തകര്‍ത്ത ഇറാന്‍ കപ്പലിന് സംഭവിച്ചത്!