പുറ്റിങ്ങൽ അപകടം: ജില്ലാഭരണകൂടത്തിനും പൊലീസിനും വീഴ്ചപറ്റി

By Web DeskFirst Published Aug 8, 2016, 5:30 AM IST
Highlights

കൊല്ലം: പറവൂര്‍ പുറ്റിങ്ങലില്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ ജില്ലാഭരണകൂടത്തിനും പൊലീസിനും വീഴ്ചപറ്റിയെന്ന് കേന്ദ്ര അന്വേഷണസംഘം. ഇത് സംബന്ധിച്ച് സ്ഫോടകവസ്തു വിദഗ്ധസംഘം കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകി. വെടിക്കെട്ടിനുള്ള അപേക്ഷ നിരസിക്കാൻ ജില്ലാ ഭരണകൂടം കാലതാമസമെടുത്തു അപേക്ഷ നിരസിച്ചശേഷം കലക്ടറും പൊലീസും തടയാൻ നടപടി എടുത്തില്ല അധികാരികൾ ആചാരത്തിന്‍റെ പേരിൽ നിയമലംഘനത്തിന് കൂട്ടുനിന്നു റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

click me!