എസ്.ബി.ടി-എസ്.ബി.ഐ ലയനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Sep 16, 2016, 10:02 AM IST
Highlights

നടപടിക്രമങ്ങള്‍ പാലിക്കാതെയും ചട്ടം ലംഘിച്ചുമാണ് എസ്.ബി.ടി ഉള്‍പ്പടെയുള്ള ഉപബാങ്കുകളെ എസ്.ബി.ഐയുമായി ലയിപ്പിക്കുന്നതെന്ന് രണ്ടു ഡയറക്ടര്‍മാര്‍ ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാന നിയമസഭ, ലയനത്തിനെതിരെ പ്രമേയവും പാസ്സാക്കി. ബി.ജെ.പി സംസ്ഥാന ഘടകവും ലയനത്തെ എതിര്‍ത്ത് പരാതി നല്കിയിട്ടുണ്ട്. എന്നാല്‍ ലയന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി പൊതു മേഖലാ ബാങ്ക് മേധാവിമാരുടെ യോഗത്തിനു ശേഷം പറഞ്ഞത്. ഇക്കാര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിക്കുമെന്നും ലയനത്തിനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ നേരത്തെ എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എസ്.ബി.ടി-എസ്.ബി.ഐ ലയനത്തെക്കുറിച്ച് തല്‌ക്കാലം അഭിപ്രായം പറയുന്നില്ലെന്ന് എസ്.ബി.ഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി. 

എ.ടി.എം തട്ടിപ്പ് വ്യാപകമാകുന്ന വിഷയവും യോഗം ചര്‍ച്ച ചെയ്തു. സൈബര്‍ സുരക്ഷാ രംഗത്തെ ഒരു വിദഗ്ധന്‍ എന്തൊക്കെ കൂടുതല്‍ കരുതല്‍ നടപടി വേണമെന്ന് ബാങ്ക് മേധാവിമാരോട് വിശദീകരിച്ചു. ഇത് വെളിപ്പെടുത്തില്ലെന്നും ബാങ്കുകള്‍ക്ക് ഡിജിറ്റല്‍ മേഖലയുമായി ബന്ധപ്പെട്ട ഈ വിഷയങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ധനമന്ത്രി പറഞ്ഞു
 

click me!