കേരളം ആവിഷ്കരിച്ച് വിജയിപ്പിച്ച പദ്ധതി കേന്ദ്രം ഏറ്റെടുത്തപ്പോള്‍ കേരളം ഔട്ട്

Web Desk |  
Published : Jul 21, 2018, 03:44 PM ISTUpdated : Oct 02, 2018, 04:22 AM IST
കേരളം ആവിഷ്കരിച്ച് വിജയിപ്പിച്ച പദ്ധതി കേന്ദ്രം ഏറ്റെടുത്തപ്പോള്‍ കേരളം ഔട്ട്

Synopsis

സ്റ്റുഡന്റ് കേഡന്റ് പദ്ധതിയുടെ ശില്‍പിയായ ഐ.ജി പി വിജയന്‍ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ നിരാശ പ്രകടിപ്പിച്ചു.

ദില്ലി: കേരളം ആവിഷ്കരിച്ച് നടപ്പാക്കിയ സ്റ്റുഡന്റ് കേഡന്റ് പദ്ധതിയുടെ ദേശീയതല ഉദ്ഘാടനത്തില്‍ കേരളത്തിന് അവഗണന. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപന ചടങ്ങിന്റെ വേദിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു ഉദ്ദ്യോഗസ്ഥനെയും ഇരുത്തിയില്ല. വര്‍ഷങ്ങളായി കേരളത്തില്‍ നടന്നുവരുന്ന പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും ആരും സംസാരിച്ചില്ല.

സ്റ്റുഡന്റ് കേഡന്റ് പദ്ധതിയുടെ ശില്‍പിയായ ഐ.ജി പി വിജയന്‍ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ നിരാശ പ്രകടിപ്പിച്ചു. കേരളത്തിന് കൂടുതൽ എന്തെങ്കിലും ആഗ്രഹിക്കാമായിരുന്നുവെന്നും അത് കേന്ദ്രത്തിന് നല്‍കുകയും ചെയ്യാമായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ദില്ലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആണ് പദ്ധതി പ്രഖ്യാപിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം
അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇറാൻ; പാക് ആഭ്യന്തര മന്ത്രി ഇറാനിലേക്ക്