ബൈക്കിലെത്തി മാലമോഷ്ടിക്കുന്ന സംഘം പിടിയില്‍

Published : Oct 24, 2016, 06:06 PM ISTUpdated : Oct 04, 2018, 04:46 PM IST
ബൈക്കിലെത്തി മാലമോഷ്ടിക്കുന്ന സംഘം പിടിയില്‍

Synopsis

തെക്കൻ ജില്ലകളില്‍ ബൈക്കില്‍ കറങ്ങി നടന്ന് മാലമോഷ്ടിക്കുന്ന യുവസംഘം പിടിയില്‍..പിടിയിലായ കൊല്ലം സ്വദേശികളായ നാല് പേരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്.

ആറ് മാസത്തോളം പൊലീസിനെ വട്ടം കറക്കിയ യുവസംഘമാണ് ഒടുവില്‍ പിടിയിലായത്. കൊല്ലം ആലപ്പുഴ, തിരുവനന്തപുരം ജില്ലകളാണ് ഇവരുടെ പ്രവര്‍ത്തന കേന്ദ്രം. വഴിയാത്രക്കാരായ പ്രായമുള്ള സ്ത്രീകളോട് വഴിചോദിക്കാനെന്ന മട്ടില്‍ ഇവര്‍ ബൈക്കിലെത്തും. പിന്നീട് നിമിഷങ്ങള്‍ക്കം മാലപൊട്ടിച്ച് കടന്ന് കളയും. നിഷാദ് സഹോദരൻ നിയാസ്, ഫൈസല്‍, സച്ചിൻ എന്നിവരാണ് പിടിയിലായത്. നാലു പേര്‍ക്കും 23 വയസില്‍ താഴെയാണ് പ്രായം. ഒരപകടത്തെത്തുടര്‍ന്ന് പൊലീസ് പിടിയിലായ ഇവര്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം തുടരുകയായിരുന്നു.

കൊല്ലം കമ്മീഷണറുടെ സ്പെഷ്യല്‍ സ്വക്വാഡ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടുന്നത്. ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി കൊല്ലം പുന്തലത്താഴത്ത് നിന്ന് പ്രായമായ ഒരു സ്ത്രീയുടെ കുഴത്തില്‍ കിടന്ന മാല മോഷ്ടിച്ചതിന് ശേഷമാണ് ഇവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിക്കുന്നത്. മറ്റ് ജില്ലകളിലും ഇവര്‍ക്ക് നിരവധി കേസുകളുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുസ്ലിങ്ങൾ സുരക്ഷിതരെന്ന കാന്തപുരത്തിന്‍റെ പരാമർശം: വിശദീകരണവുമായി എപി വിഭാഗം, 'ഭരണഘടനയ്ക്ക് കീഴിൽ സുരക്ഷിതരാണെന്നാണ് ഉദ്ദേശിച്ചത്'
ശബരിമല സ്വർണക്കൊള്ള: `പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്'; നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി