
തൃശൂര്‍: ചാലക്കുടിയില്‍ ആറാട്ടിന് കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞോടി.ആനപ്പുറത്തുണ്ടായിരുന്ന ശാന്തിക്കാരൻ വിജേഷിന് പരുക്കേറ്റു.ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാപ്പാൻ ഉണ്ണി ആനയെ തളച്ചത്.
തൃശൂര്‍ ചാലക്കുടിയയ്ക്ക് സമീപം പോട്ട ധർമ ശാസ്താ ക്ഷേത്രത്തിലെ ആറാട്ടിനായി ആറങ്ങാലി കടവിലേക്ക് പോകവെ പോട്ട സിഗ്നലിൽ വെച്ചാണ് മാവേലിക്കര ശ്രീകണ്ഠൻ എന്ന ആന ഇടഞ്ഞോടിയത്. പ്രധാന റോഡില്‍ നിന്ന് തൊട്ടടുത്തുളള പാടത്തേക്ക് ഓടുന്നതിനിടെ രണ്ടു മതിലുകള്‍ തകര്‍ത്തു.
ഒരു മാവും മറിച്ചിട്ടു.റോഡിൻറെ വശത്തിരുന്ന ഇരുചക്രവാഹനവും ചവിട്ടി വീഴ്ത്തി. ആനപുരത്തിരുന്ന ശാന്തി വിജീഷ് നിലത്തു വീണു.ഇയാളെ തൊട്ടടുതതുളള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. മദപ്പാടിൻറെ യാതൊരു ലക്ഷണവും കാണിച്ചിരുന്നില്ലെന്ന് പാപ്പാൻ ഉണ്ണി പറഞ്ഞു.പോട്ട സിഗനലൂടെ കടന്ു പോയ ആംബുലൻസിൻറെ ശബ്ദം കേട്ട് ആൻ വിരണ്ടതാകാമെന്നാണ് നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam