ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം ഒക്ടോബ‍റിലേക്ക് മാറ്റിയതായി ഐഎസ്ആ‍ർഒ

By Web DeskFirst Published Mar 25, 2018, 9:31 AM IST
Highlights
  • ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം ഒക്ടോബ‍റിലേക്ക് മാറ്റിയതായി ഐഎസ്ആ‍ർഒ
  •  ദൗത്യത്തിന് ഏകദേശം 800 കോടിയാണ് ചിലവ് 

ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ  രണ്ടിന്‍റെ വിക്ഷേപണം ഒക്ടോബ‍റിലേക്ക് മാറ്റിയതായി ഐഎസ്ആ‍ർഒ ചെയ‍ർമാൻ കെ.ശിവൻ അറിയിച്ചു. വിദഗ്ധർ ചില പരീക്ഷണങ്ങൾ നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഏപ്രിലിൽ നിശ്ചയിച്ച വിക്ഷേപണം മാറ്റിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ബഹിരാകാശ ഗവേഷണത്തിന്‍റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ചന്ദ്രയാൻ ഏപ്രിലിൽ തന്നെ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദൗത്യത്തിന് ഏകദേശം 800 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

click me!