ഐഎഎസ് തലപ്പത്തും അഴിച്ചുപണി; കലക്ടർമാര്‍ക്ക് വ്യാപക മാറ്റം

By Web DeskFirst Published May 30, 2018, 6:39 PM IST
Highlights
  • പാലക്കാട് കളക്ടർ പി.സുരേഷ് ബാബു ഹയ‍ർ സെക്കൻഡറി ഡയറക്ടറാകും
  • കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ പുനീത് കുമാർ റസിഡന്റ് കമ്മീഷണറാകും
  • ബി.അശോകിന് കായിക, യുവജനകാര്യ സെക്രട്ടറിയുടെ അധിക ചുമതല
     

തിരുവനന്തപുരം: ഐ എ എസ് തലപ്പത്തും അഴിച്ചുപണി. കലക്ടർമാര്‍ക്ക് വ്യാപക മാറ്റം. പാലക്കാട് ജില്ലാ കളക്ടര്‍ പി. സുരേഷ് ബാബുവിനെ ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡി. ബാലമുരളിയെ പാലക്കാട് ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ പത്തനംതിട്ട ജില്ലാ കളക്ടറായി മാറ്റി നിയമിച്ചു.

കേരളഹൗസ് അഡീഷണല്‍ റസിഡന്‍റ് കമ്മീഷണര്‍ പുനീത് കുമാറിനെ കേരളഹൗസ് റസിഡന്‍റ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. പാര്‍ലമെന്‍ററി കാര്യ വകുപ്പ് സെക്രട്ടറി ബി. അശോകിന് കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധികചുമതല കൂടി ഉണ്ടാകും.

ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ.ഗോപാല കൃഷ്ണ ഭട്ടിന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കി. അമൃത് മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ പി.എസ്. മുഹമ്മദ് സാഗിറിനെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.

കൊളിജീയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയെ സപ്ലൈകോ സി.എം.ഡി.യായി മാറ്റി നിയമിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന് ലൈഫ് മിഷന്‍ സി.ഇ.ഒയുടെ അധിക ചുമതല കൂടി നല്‍കി. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഗിരിജയ്ക്ക് അമൃത് മിഷന്‍ പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡി. വീണ എന്‍ മാധവനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി നിയമിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം.ഡിയുടെ അധിക ചുമതല കൂടി ഉണ്ടാകും.

ലൈഫ് മിഷന്‍ സി.ഇ.ഒ. അദീല അബ്ദുളളയെ ഐ.എം.ജി കോഴിക്കോട് റീജിയണല്‍ ഡയറക്ടറായി മാറ്റി നിയമിച്ചു. ഹൗസിംഗ് കമ്മിഷണര്‍ ബി. അബ്ദുള്‍ നാസറിന് നിര്‍മ്മിതി കേന്ദ്രം ഡയറക്ടറുടെയും നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രൊജക്ട് സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറുടെയും അധിക ചുമതല കൂടി നല്‍കി.

അസാപ്പ് സി.ഇ.ഒ. ഹരിത വി കുമാറിന് കൊളീജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി. ഹയര്‍സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി.കെ. സുധീര്‍ ബാബുവിനെ എന്‍ട്രന്‍സ് എക്സാമിനേഷന്‍ കമ്മിഷണറായി മാറ്റി നിയമിച്ചു.
 

click me!