ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സിപിഎം, ബിജെപി നിര്‍ണ്ണായക യോഗങ്ങള്‍ ഇന്ന്

By Web DeskFirst Published Mar 1, 2018, 7:19 AM IST
Highlights
  • ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: നിര്‍ണ്ണായക സിപിഎം, ബിജെപി യോഗങ്ങള്‍ ഇന്ന് 

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎമ്മിന്‍റെയും ബിജെപിയുടെയും യോഗങ്ങള്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരും.  ഇരു യോഗങ്ങളിലും ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാകും പ്രധാന ചര്‍ച്ചയാകുക.

പി.എസ്. ശ്രീധരന്‍പിള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ഇതുവരെയുള്ള സൂചന. കുമ്മനം രാജശേഖരന്‍റെ അധ്യക്ഷതയില്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. ഉപതെരഞ്ഞെടുപ്പിന് മുന്പായി സംഘടനാ സംവിധാനം ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളും ഉണ്ടാകും. ബിഡിജെഎസുമായുള്ള അഭിപ്രായ ഭിന്നത തീര്‍ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം. രാവിലെ പത്തരക്കാണ് യോഗം. 

ഉച്ചക്ക് രണ്ടു മണിക്കാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ചെങ്ങന്നൂരില്‍ ചേരുക. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ഏകദേശ ധാരണ ജില്ലാ കമ്മിറ്റിയിലുണ്ടാകും. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, മാവേലിക്കര മുന്‍ എംപി സിഎസ് സുജാത എന്നിവരാണ് പ്രധാനമായും പരിഗണനയിലുള്ളത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ചെങ്ങന്നൂര്‍ മണ്ഡലം കമ്മിറ്റിയും ചേരും.

click me!