ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം: മന്ത്രി കെകെ ശൈലജ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ്

Web Desk |  
Published : Aug 20, 2017, 06:09 PM ISTUpdated : Oct 04, 2018, 07:56 PM IST
ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം: മന്ത്രി കെകെ ശൈലജ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ്

Synopsis

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനത്തില്‍ ഹൈക്കോടതി വിമര്‍ശിച്ച ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവെക്കണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുസ്ലീം ലീഗും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.

നിയമനത്തില്‍ ഇടപെട്ട മന്ത്രിയുടെ ഉദ്ദേശ സുദ്ധിയെയാണ് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഇത്തരം പരമാര്‍ശങ്ങള്‍ നേരിട്ട മന്ത്രിമാര്‍ അധികാരത്തില്‍ തുടര്‍ന്ന ചരിത്രമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് മുസ്‌ളീം ലീഗും അഭിപ്രായപ്പെട്ടു.

ബാലാവാകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമ വിഷയത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചത്.ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം റദ്ദാക്കിയുള്ള ഉത്തരവിലായിരുന്നു വിമര്‍ശനം.തിയതി നീട്ടി നല്‍കി സിപിഎം പ്രവര്‍ത്തകനെ ബാലാവകാശ കമ്മീഷനില്‍ അംഗമായി നിയമിച്ചതാണ് മന്ത്രിയുടെ സ്വജനപക്ഷപാതമായി കോടതി കണ്ടത്.തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോടതി അയോഗ്യനാക്കിയ ബാലാവകാശ കമ്മീഷന്‍ അംഗം ടി.ബി. സുരേഷ് പറഞ്ഞു.

എന്തായാലും മന്ത്രിയുടെ സ്വജനപക്ഷപാത വിഷയം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭത്തിനും സാധ്യതയേറുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന